ഇരിട്ടി ടൗണിൽ കെട്ടിടത്തിന്റെ ഗോവണിപ്പടിയിൽ മരിച്ച നിലയിൽ കൂലി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
ഇരിട്ടി ടൗണിൽ കെട്ടിടത്തിന്റെ ഗോവണിപ്പടിയിൽ മരിച്ച നിലയിൽ കൂലി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ടൗണിൽ വർഷങ്ങളായി വിവിധതരത്തിലുള്ള കൂലിപ്പണിയെടുത്ത് ഉപജീവനം നയിക്കുന്ന ദാസന്റെ മൃതദേഹമാണ് ഇരിട്ടി ബസ്റ്റാന്റ് ബൈപ്പാസ് റോഡിലെ ലോറിസ്റ്റാന്റിന് സമീപത്തെ കെട്ടിടത്തിന്റെ മുകളിലെ കോണിപ്പടിയിൽ ഇന്ന് രാവിലെ കണ്ടെത്തിയത്. ഇയാൾ തമിഴ്നാട് മാർത്താണ്ഡം സ്വദേശിയാണെന്ന് പറയപ്പെടുന്നു. ഇരുപത് വർഷത്തിലേറെയായി ഇരിട്ടി ടൗണിൽ എത്തിയിട്ട്. ഇരിട്ടി എസ് ഐ ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ഇയാളെക്കുറിച്ചുള്ള വിശദ വിവരങ്ങൾ അന്വേഷിച്ചു വരികയാണ്. അമിത മദ്യപാനമാകാം മരണ കാരണം എന്നാണ് സംശയിക്കുന്നത്.