കൂട്ടുപുഴയിൽ വാഹന പരിശോധനയ്ക്കിടെ പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

കൂട്ടുപുഴയിൽ വാഹന പരിശോധനയ്ക്കിടെ പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി







ഇരിട്ടി: വെള്ളിയാഴ്ച വൈകുന്നേരം കൂട്ടുപുഴ പോലീസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ പോലീസിനെ വെട്ടിച്ച് ഓടി പുഴയിൽ ചാടി കാണാതായ അബ്ദുൾ റഹീമി (30) ന്റെ മൃതദേഹം കണ്ടെത്തി. 
കിളിയന്തറ മുപ്പത്തിരണ്ടാം മൈൽ മുടയരഞ്ഞിക്കടവിലാണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ തുണി അലക്കാനായി പുഴയിലെത്തിയവരാണ് പുഴക്കരയിൽ മൃതദേഹം കാണുന്നത്. വെള്ളിയാഴ്ച ഇയാൾ പുഴയിൽ ചാടിയത് മുതൽ ബാരാപ്പോളിന്റെ ഇരു കരകളിലുമുള്ള വിവിധ പ്രദേശങ്ങളിൽ നടന്ന തിരച്ചിലിൽ അഗ്നിശമന സേന, സിവിൽ ഡിഫൻസ്, വള്ളിത്തോട് ഒരുമ റെസ്ക്യൂ അംഗങ്ങൾ, പോലീസ് എന്നിവരെക്കൂടാതെ നാട്ടുകാരും പങ്കാളികളായി. ഒടുവിൽ നാലാം ദിവസമാണ് മൃതദേഹം കണ്ടെത്തുന്നത്. ഇരിട്ടി സി ഐ എ . കുട്ടിക്കൃഷ്ണന്റെ നേതൃത്വത്തിൽ എസ് ഐ മാരായ ഷറഫുദ്ദീൻ, എം.ജെ. ബെന്നി, ഇരിട്ടി അഗ്നിരക്ഷാ സേന, വള്ളിത്തോട് ഒരുമ റെസ്ക്യൂ സംഘം എന്നിവയുടെ സഹകരണത്തോടെ റഹീമിന്റെ ബന്ധുക്കളുടെ സാനിധ്യത്തിൽ ഇൻക്വസ്റ്റ്സ നടത്തിയശേഷം പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി. മരിച്ച അബ്ദുൾ റഹീം പത്രണ്ടോളം കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്