ഗുണമേന്മയുള്ള നല്ല ഭക്ഷണത്തിന് നല്ല വില എന്ന ക്യാമ്പയിനുമായി കേരള കാറ്ററഴ്‌സ് അസോസിയേഷൻ

ഗുണമേന്മയുള്ള നല്ല ഭക്ഷണത്തിന് നല്ല വില എന്ന ക്യാമ്പയിനുമായി കേരള കാറ്ററഴ്‌സ് അസോസിയേഷൻ









കണ്ണൂര്‍ : ഗുണമേന്മയുള്ള നല്ല ഭക്ഷണത്തിന് നല്ല വില എന്ന ക്യാമ്പയിനുമായി കേരള കാറ്ററഴ്‌സ് അസോസിയേഷൻ*:-
കേരളത്തിലെ പ്രൊഫഷണല്‍ കാറ്ററേഴ്സിസിന്റെ സംഘടനയായ കേരള കാറ്ററേഴ്സ്  അസോസിയേഷന്‍ (കെ സി എ ) സംസ്ഥാന തലത്തില്‍ 'നല്ല ഭക്ഷണത്തിന് നല്ല വില' എന്ന ക്യാമ്പയിന്‍ ആരംഭിച്ചതായി കെ സി എ ജില്ലാ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
 സർക്കാറിന്റെയും, ഫുഡ് ആൻഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റിന്റെയും എല്ലാ മാനദണ്ഡങ്ങളും  പാലിക്കുന്ന കാറ്ററിങ് സ്ഥാപനങ്ങൾക്ക് ഭക്ഷണംനിർമ്മാണത്തിന് ആവശ്യമായ  ഉൽപ്പന്നങ്ങൾക്ക്  അനുദിനം വില വർദ്ധിക്കുന്നത് വൻ പ്രതിസന്ധി ഉണ്ടാക്കിയിരിക്കുന്നു.ബിരിയാണി അരി, വെളിച്ചെണ്ണ, തേങ്ങ, ബീഫ്  തുടങ്ങിയ ഭക്ഷ്യധാന്യങ്ങളുടെ കുത്തനെയുള്ള വില വർദ്ധനവ് കാറ്ററിംഗ് ഭക്ഷണങ്ങള്‍ക്ക് 20 ശതമാനത്തോളം വില വര്‍ധിപ്പിക്കേൻ തീരുമാനിച്ചു.
  ഓണക്കാലത്ത്  സർക്കാർ  മാനദണ്ഡങ്ങൾ പാലിക്കാത്ത അനധികൃത കാറ്ററിംഗ്  സ്ഥാപനങ്ങളും, വിവിധ ഗ്രൂപ്പുകളും മറ്റും വിലക്കുറവില്‍ ഓണസദ്യയും  ഓണവിഭവുങ്ങളും പായസങ്ങളുമായി വിപണിയില്‍ രംഗത്തിറങ്ങുന്നത് കാറ്ററിംങ് മേഖലക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്, ഇവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്നു.
 ഓഡിറ്റോറിയങ്ങളില്‍ ഭക്ഷണം നിര്‍മിക്കാന്‍ എത്തുന്ന കാറ്ററേഴ്സ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ലൈസന്‍സ് ഉള്ളവരാണോയെന്ന് ഓഡിറ്റോറിയം മാനേജ്മെന്റ് ഉറപ്പു വരുത്തണമെന്നും തങ്ങളുടെ പരിപാടികള്‍ക്ക്  ഭക്ഷണം ഏല്‍പ്പിക്കുന്ന വ്യക്തികളും  കാറ്ററിംങ് സ്ഥാപനത്തിന്റെ ആധികാരികത ഉറപ്പു വരുത്തണമെന്നും, വിലയേക്കാൾ ഉപരി ഗുണമേന്മ ഉറപ്പുവരുത്തണമെന്ന്  നേതാക്കള്‍ ആവശ്യപ്പെട്ടു.
പത്രസമ്മേളനത്തില്‍..സാജു വാകാനിപ്പുഴ, ബിജു കുണ്ടത്തിൽ, മെഹ്റൂഫ്  സി എം, ബോബി രാജ്, രാജേഷ്, വിനു മുന്തിരി, ബിജു കലേക്കാട്ടിൽ, മനോജ് എന്നിവർ പങ്കെടുത്തു.