ബേ​ഗൂർ അപകടം; പരിക്കേറ്റ 4 മലയാളികളിൽ 2 പേർ മരിച്ചു, വാഹനത്തിലുണ്ടായിരുന്നത് ഒരു കുട്ടിയുൾപ്പെടെ 5 പേർ, 2 പേർ ചികിത്സയിൽ

ബേ​ഗൂർ അപകടം; പരിക്കേറ്റ 4 മലയാളികളിൽ 2 പേർ മരിച്ചു, വാഹനത്തിലുണ്ടായിരുന്നത് ഒരു കുട്ടിയുൾപ്പെടെ 5 പേർ, 2 പേർ ചികിത്സയിൽ


കർണാടക: ബേഗൂരിൽ വയനാട് സ്വദേശികൾ സഞ്ചരിച്ച കാറിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന 2 പേർ മരിച്ചു. കാറിൽ ഒരു കുട്ടി ഉൾപ്പെടെ 5 പേരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റ രണ്ടുപേരെ വിദഗ്ധ ചികിത്സയ്ക്കായി മൈസൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തായ്ലന്റിലേക്ക് ടൂർ പോയ വയനാട് മടക്കിമല സ്വദേശി ബഷീറും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. ഇന്ന് രാവിലെയോടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. രണ്ട് പേരുടെ മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. കുട്ടിയുടെ പരിക്ക് ​ഗുരുതരമല്ലെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ എങ്ങനെയാണ് അപകടമുണ്ടായതെന്ന വിവരം ഇതുവരെ വ്യക്തമായിട്ടില്ല