തിരുവനന്തപുരം കരമനയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി
തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. തിരുവനന്തപുരം കരമനയിലാണ് യുവാവ് കുത്തേറ്റ് കൊല്ലപ്പെട്ടത്. ഇടഗ്രാമം സ്വദേശി ഷിജോയാണ് കൊല്ലപ്പെട്ടത്. കുടുംബവഴക്കിനെ തുടർന്നാണ് കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതിക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി