ഇരിട്ടി ഉപജില്ലാ ശാസ്ത്രമേളയിൽ കൊളക്കാട് സാൻതോം ഹയർസെക്കന്ററി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ മികച്ച വിജയം കരസ്ഥമാക്കി.ഹൈസ്കൂൾ വിഭാഗം സയൻസ് മേളയിൽ ഓവറോൾ ഒന്നാം സ്ഥാനവും ഗണിതശാസ്ത്രമേളയിൽ ഓവറോൾ രണ്ടാംസ്ഥാനവും കരസ്ഥമാക്കി. അതോടൊപ്പം ഐ ടി, സോഷ്യൽ സയൻസ്, പ്രവൃത്തി പരിചയ മേളകളിലും നിരവധി കുട്ടികൾ വിവിധ സ്ഥാനങ്ങൾ കരസ്ഥമാക്കി.