പിഎം ശ്രീ പദ്ധതി; മന്ത്രിസഭാ യോഗത്തിൽ എതിർപ്പ് ഉയർത്തി സിപിഐ, മറുപടി നൽകാതെ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും

പിഎം ശ്രീ പദ്ധതി; മന്ത്രിസഭാ യോഗത്തിൽ എതിർപ്പ് ഉയർത്തി സിപിഐ, മറുപടി നൽകാതെ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും


<p>തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ ചേരാനുള്ള തീരുമാനത്തിൽ മന്ത്രിസഭാ യോഗത്തിൽ എതിർപ്പ് ഉയർത്തി സിപിഐ. കെ രാജൻ പാർട്ടിയുടെ ആശങ്ക അറിയിച്ചെങ്കിലും മുഖ്യമന്ത്രിയോ വിദ്യാഭ്യാസമന്ത്രിയോ മറുപടി നൽകിയില്ല. ഫണ്ട് വാങ്ങിയാലും ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കില്ലെന്ന ശിവൻകുട്ടിയുടെ വാദം ബിനോയ് വിശ്വം തള്ളി. പദ്ധതിയെ ചൊല്ലി കോൺഗ്രസ്സിൽ രണ്ട് അഭിപ്രായമാണ്. സിപിഎമ്മും വിദ്യാഭ്യാസ മന്ത്രിയുടെ പലതരം വിശദീകരണം നടത്തുമ്പോഴും പിഎം ശ്രീയോടുള്ള എതിർപ്പിൽ പിന്നോട്ടില്ലെന്നാണ് സിപിഐ.</p><p>കാബിനറ്റ് യോഗത്തിൽ റവന്യുമന്ത്രി കെ രാജനാണ് വിമർശനം ഉയർത്തിയത്. നേരത്തെ രണ്ട് തവണ മന്ത്രിസഭാ യോഗം ചർച്ച ചെയ്ത് മാറ്റിവെച്ചതാണ് പിഎം ശ്രീ. ഇപ്പോൾ വീണ്ടും പദ്ധതിയിൽ ചേരുന്നുവെന്ന വാർത്ത വരുന്നു. ഇതിൽ പാർട്ടിക്ക് വലിയ ആശങ്കയുണ്ടെന്നും രാജൻ പറഞ്ഞു. പക്ഷെ മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും സിപിഐ ആശങ്കയോട് ഒന്നും പ്രതികരിച്ചില്ല. റവന്യുമന്ത്രിയുടെ പരാമർശത്തിന് പിന്നാല യോഗം മറ്റ് അജണ്ടയിലേക്ക് മാറ്റി. രാവില ബിനോയ് വിശ്വം പാർട്ടി മന്ത്രിമാരെ വീട്ടിലേക്ക് വിളിപ്പിച്ചു. ഈ ചർച്ചയിലാണ് കാബിനറ്റിൽ എതിർപ്പ് രേഖപ്പെടുത്താൻ നിർദ്ദേശമുണ്ടായത്. ആരാണ് സിപിഐയെന്ന എംവി ഗോവിന്ദൻറെ പരിഹാസത്തിനടക്കം ബിനോയ് വിശ്വം മറുപടി നൽകി.</p><p>എന്നാല്‍ സിപിഐയുടെ എതിർപ്പ് കാര്യമാക്കുന്നില്ലെന്ന വിധത്തിലാണ് സിപിഎം സമീപനം. പക്ഷെ മുന്നണിയുടെ കെട്ടുറപ്പിന തകർത്ത് ഉടൻ എംഒയു വിദ്യാഭ്യാസവകുപ്പ് ഒപ്പിടുമോ എന്നതില്‍ സംശയങ്ങളുണ്ട്. പിഎം ശ്രീയിൽ കോൺഗ്രസ്സിലും രണ്ടഭിപ്രായം ഉയർത്തുന്നവരുണ്ട്.