വിളക്കോട് മേഖലയിൽ കല്യാണ വീടുകൾ കേന്ദ്രീകരിച്ച് സ്വർണ്ണ മോഷണം പതിവാകുന്നു
ഇരിട്ടി : വിളക്കോട് മേഖലയിൽ കല്യാണ വീടുകളിൽ സ്വർണ്ണ മോഷണം പതിവാകുന്നു. ഇന്ന് (ഞായർ) ഉച്ചക്ക് 2 മണിയോടെ അയ്യപ്പൻ കാവ് പാലം ജങ്ഷനിൽ ഉള്ള ഒരു വീട്ടിൽ കല്യാണം കൂടാൻ വന്ന കുടുംബത്തിലെ മൂന്നു വയസ്സുകാരിയുടെ മുക്കാൽ പവനോളം വരുന്ന മാല മോഷ്ടിച്ച് മുങ്ങുകയായിരുന്നു
കഴിഞ്ഞ മാസം ഒമ്പതാം തീയ്യതി ചാക്കാടും ഇത് പോലെ കല്യാണ വീട്ടിൽ നിന്നും ഒരു 6 വയസ്സുള്ള കുട്ടിയുടെ സ്വർണ്ണമാല മോഷ്ടിച്ചിരുന്നു.
