ശ്രീലങ്കയിൽ നാശം വിതച്ച് ഡിറ്റ് വാ ചുഴലിക്കാറ്റ്; പ്രളയത്തിലും ഉരുൾപൊട്ടലിലും 60 മരണം

ശ്രീലങ്കയിൽ നാശം വിതച്ച് ഡിറ്റ് വാ ചുഴലിക്കാറ്റ്; പ്രളയത്തിലും ഉരുൾപൊട്ടലിലും 60 മരണം



ശ്രീലങ്ക: ശ്രീലങ്കയിൽ ഡിറ്റ് വാ ചുഴലിക്കാറ്റ് വലിയ നാശം വിതച്ചതായി റിപ്പോർട്ടുകൾ. പ്രളയവും ഉരുള്‍പൊട്ടലുകളും മൂലം മരിച്ചവരുടെ എണ്ണം 60 ആയി ഉയർന്നിരിക്കുന്നു. ദുരന്തം മൂലം നിരവധി ആളുകൾക്ക് കേടുപാടും നഷ്ടവും സംഭവിച്ചു. രക്ഷാപ്രവർത്തനത്തിന് വേണ്ടി ഇന്ത്യ ഐഎൻഎസ് വിക്രാന്ത് കപ്പൽ ഇറക്കി സഹായം നൽകി. പ്രധാനമന്ത്രി മോദി മരണപ്പെട്ടവർക്ക് അനുശോചനം അറിയിച്ചു, കൂടാതെ ഓപ്പറേഷൻ സാഗർ വഴി എല്ലാ സഹായവും ഉറപ്പാക്കുമെന്ന് അറിയിച്ചു.

തെക്കൻ തമിഴ്‌നാട് തീരത്തോട് സമീപമുള്ള പ്രദേശങ്ങളിൽ ശക്തമായ ജാഗ്രതാ നിർദേശങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ടുകൾ പ്രകാരം സംസ്ഥാനത്ത് അടുത്ത രണ്ടു ദിവസത്തേക്കും ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴയും മണ്ണിടിച്ചിലുകളും കനത്ത നാശനഷ്ടങ്ങളുണ്ടാക്കുമെന്നും അധികൃതർ അറിയിച്ചു.

ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ സ്വാധീനം ഇപ്പോഴും തുടരുകയാണ്. 12,313 കുടുംബങ്ങളിലെ 43,000ത്തിലധികം ആളുകളെ ദുരന്തം ബാധിച്ചതായി ദുരന്ത നിയന്ത്രണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഇവരെ സ്‌കൂളുകളിലും മറ്റ് ദുരിതാശ്വാസ ക്യാംപുകളിലും മാറ്റിയതായി ഡിഎംസി അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾ ഇപ്പോഴും ശക്തമായി നടക്കുന്നതിനാൽ മരിച്ചവരുടെ എണ്ണം കൂടി ഉയരാനുള്ള സാധ്യതയുള്ളതായി സൂചനകൾ ലഭിക്കുന്നുണ്ട്