അദ്വാനിയെ പുകഴ്ത്തിയ ശശി തരൂരിന് വിമര്‍ശനം; പിന്നാലെയുള്ള വിശദീകരണത്തിലും കോണ്‍ഗ്രസിന് 'കുത്തൽ', താക്കീതുമായി പാര്‍ട്ടി വക്താവ്


അദ്വാനിയെ പുകഴ്ത്തിയ ശശി തരൂരിന് വിമര്‍ശനം; പിന്നാലെയുള്ള വിശദീകരണത്തിലും കോണ്‍ഗ്രസിന് 'കുത്തൽ', താക്കീതുമായി പാര്‍ട്ടി വക്താവ്



ദില്ലി:മുതിർന്ന ബിജെപി നേതാവ് എൽ.കെ. അദ്വാനിക്ക് ജന്മദിനാശംസ നേർന്ന് ശശി തരൂര്‍ നടത്തിയ പുകഴ്ത്തല്‍ തള്ളി കോണ്‍ഗ്രസ്. ആധുനിക ഇന്ത്യയെ രൂപപ്പെടുത്തുന്നതിൽ അദ്വാനിയുടെ പങ്ക് നിർണായകമാണെന്ന് തരൂർ പറഞ്ഞിരുന്നു. എൽകെ അദ്വാനിക്ക് 98ാം പിറന്നാൾ ആശംസ നേർന്നുകൊണ്ടുള്ള ആശംസകുറിപ്പിലായിരുന്നു പുകഴ്ത്തൽ. ഇതിനെതിരെ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ ചൈനയുമായുള്ള യുദ്ധം മാത്രം പരിഗണിച്ച് നെഹ്റുവിനെയും അടിയന്തരാവസ്ഥ മാത്രം പരിഗണിച്ച് ഇന്ദിരാഗാന്ധിയേയും വിലയിരുത്തരുതെന്നും അതുപോലെയാണ് അദ്വാനിയുടെ സംഭാവനകളെന്നും തരൂർ പറഞ്ഞിരുന്നു. ഈ പ്രസ്താവന കോണ്‍ഗ്രസിനെ കൂടുതല്‍ ചൊടിപ്പിച്ചു. എപ്പോഴത്തെയും പോലെ തരൂരിന്‍റെ പ്രസ്താവനയോട് വിയോജിക്കുന്നുവെന്നും കോണ്‍ഗ്രസിന്‍റെ അച്ചടക്കവും മൂല്യങ്ങളും ഉയർത്തിപ്പിടിക്കാൻ പ്രവർത്തക സമിതി അം​ഗമായ തരൂരിന് ബാധ്യതയുണ്ടെന്നും പാര്‍ട്ടി വക്താവ് പവൻ ഖേര ഓർമ്മിപ്പിച്ചു.