രാജസ്ഥാനിലും ബിഎൽഒ ജീവനൊടുക്കി, ജോലി സമ്മർദ്ദം താങ്ങാനായില്ല; ആത്മഹത്യ ട്രെയിനിനു മുന്നിൽ ചാടി

ജയ്പുർ ∙ കണ്ണൂരിലെ അനീഷ് ജോർജിന്റെ ആത്മഹത്യയ്ക്കു പിന്നാലെ രാജസ്ഥാനിലും ബൂത്ത് ലെവൽ ഓഫിസറായി (ബിഎൽഒ) ജോലി ചെയ്യുന്ന യുവാവ് ആത്മഹത്യ ചെയ്തു. ജോലി സമ്മർദം താങ്ങാനാവാതെ സർക്കാർ സ്കൂൾ അധ്യാപകനായ മുകേഷ് ജംഗിദ് (45) ആണ് ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്. ബിന്ദയാക റെയിൽവേ ക്രോസിനു സമീപമായിരുന്നു സംഭവം.
ജയ്പുരിലെ നഹ്രി കാ ബാസിലെ സർക്കാർ പ്രൈമറി സ്കൂളിലാണ് മുകേഷ് ജോലി ചെയ്തിരുന്നത്. ആത്മഹത്യയ്ക്ക് തൊട്ടു മുൻപ് മുകേഷ് ഇരുചക്ര വാഹനത്തിൽ വീട്ടിൽ നിന്ന് ഇറങ്ങിയതായി സഹോദരൻ ഗജാനന്ദ് പറഞ്ഞു. എസ്ഐആർ ജോലികൾ കാരണം മുകേഷ് സമ്മർദ്ദം നേരിട്ടിരുന്നു. സൂപ്പർവൈസർ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും സസ്‌പെൻഷൻ ഭീഷണിയുണ്ടെന്നും എഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായും ഗജാനന്ദ് പറഞ്ഞു
