പയ്യന്നൂരില്‍ ലഹരി ഉപയോഗിച്ച് കാറോടിച്ച് മൂന്നോളം വാഹനങ്ങള്‍ തകര്‍ത്ത് യുവാക്കള്‍, ഒരു സ്ത്രീ മരണപ്പെട്ടു

പയ്യന്നൂരില്‍ ലഹരി ഉപയോഗിച്ച് കാറോടിച്ച് മൂന്നോളം വാഹനങ്ങള്‍ തകര്‍ത്ത് യുവാക്കള്‍, ഒരു സ്ത്രീ മരണപ്പെട്ടു




പയ്യന്നൂർ: പയ്യന്നൂരില്‍ ലഹരി ഉപയോഗിച്ച് കാറോടിച്ച് മൂന്നോളം വാഹനങ്ങള്‍ തകര്‍ത്ത് യുവാക്കള്‍ .പഴയ ബസ്റ്റാന്റിന് സമീപത്ത് വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം. രണ്ട് ഓട്ടോറിക്ഷകളും ബൈക്കുമാണ് ഇവരുടെ ലഹരിയോട്ടത്തില്‍ തകര്‍ന്നത്. ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. കാറോടിച്ച കുഞ്ഞിമംഗലം സ്വദേശികളായ രണ്ട് യുവാക്കളെ പൊലീസ് കസ്റ്റഡിയുടുത്തു. നീലേശ്വരം സ്വദേശിയായയുവാവാണ് കാറോടിച്ചതെന്നും സുഹൃത്തുക്കളായ രണ്ടുപേർ കുഞ്ഞിമംഗലം സ്വദേശികളായ രണ്ട് പേർ കാറിൽ കൂടെഉണ്ടായിരുന്നു എന്നും അണ് ഇപ്പോൾ പറയുന്നത്.ലഹരിയിൽ മദോന്മത്തരായി പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡിലൂടെ കാറോടിച്ച് നിരവധി വാഹനങ്ങൾക്കാണ് കേടുപാടുകൾ സംഭവിച്ചത്.

വാഹനത്തിന്റെ വരവ് കണ്ടു നിരവധി പേർ ജീവനും കൊണ്ട് ഓടി, ചിലയാളുകൾക്ക് പരിക്കുപറ്റി. ഹോസ്പിറ്റലിൽ കാണിച്ച് തിരിച്ചു ഒട്ടോയിൽ പോവുകയായിരുന്ന ഉടുമ്പും തല സ്വദേശിനി ഖദീജ കൊവ്വല്‍ (63) യാത്ര ചെയ്തിരുന്ന ഓട്ടോയെയും ലഹരി സംഘത്തിന്റെ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു അപകടത്തിൽ സാരമായി പെരിക്കേറ്റ ഖദീജയെകണ്ണൂർ എകെജി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. മൂന്നോളം ഓട്ടോറിക്ഷകൾക്കും ബൈക്കുകളും കാറുകൾക്കും കേടുപാടുകൾ ഉണ്ട്ല.ഹരിയിൽ ലക്കുകേട്ട് മദോന്മത്തരായി ആറാടിയ സംഘം വലിയൊരു അപകടമാണ് വരുത്തിവെച്ചത്.