ഉളിയിൽ സ്വദേശിയായ സുരേന്ദ്രൻ ആണ് മരിച്ചത്


മട്ടന്നൂരിൽ കല്ല്യാണ പന്തൽ പണിയുന്നതിനിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു




കണ്ണൂർ:  മട്ടന്നൂരിൽ കല്ല്യാണ പന്തൽ പണിയുന്നതിനിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. ഉളിയിൽ സ്വദേശിയായ സുരേന്ദ്രൻ ആണ് മരിച്ചത്.

പന്തലിന്റെ പണിക്കായി ഉപയോഗിച്ച ഇരുമ്പ് ഷീറ്റ് ഇലക്ട്രിക് ലൈനിൽ തട്ടിയതാണ് അപകടത്തിലേക്ക് നയിച്ചത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.