ഇരിട്ടി പുന്നാടെ സി പി എം പ്രവർത്തകൻ യാക്കൂബ്‌ വധം: ആർഎസ്എസ്-ബിജെപി പ്രവർത്തകരുടെ ജീവപര്യന്തം ശിക്ഷ ശരിവെച്ച് ഹൈക്കോടതി



പുന്നാടെ സി പി എം പ്രവർത്തകൻ യാക്കൂബ്‌ വധം: ആർഎസ്എസ്-ബിജെപി പ്രവർത്തകരുടെ ജീവപര്യന്തം ശിക്ഷ ശരിവെച്ച് ഹൈക്കോടതി


കൊച്ചി: ആർ എസ്‌ എസ്‌ നേതാവ്‌ ശങ്കരൻ പുന്നാട്‌ ഉൾപ്പെടെയുള്ള 5 ആർ എസ്‌ എസ്‌ പ്രവർത്തകരുടെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവെച്ചു..

ഇരിട്ടി കീഴൂരിലെ സി.പി.എം പ്രവർത്തകൻ കോട്ടത്തിക്കുന്ന് കാണിക്കൽ വളപ്പിൽ യാക്കൂബിനെ (24) ബോംബെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അഞ്ച് ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകരെ തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (രണ്ട്) ജഡ്‌ജ്‌ ആർ.എൽ ബൈജു ജീവപര്യന്തം കഠിന തടവിനും പിഴയടക്കാനും ശിക്ഷിച്ചിരുന്നു. 

കേസിലെ ഒന്നു മുതൽ അഞ്ച് വരെ പ്രതികളായിരുന്ന ഇരിട്ടി കീഴൂർ മീത്തലെ പുന്നാട്ടെ ദീപം ഹൗസിൽ വിലങ്ങേരി ശങ്കരൻ മാസ്റ്റർ (48) അനുജൻ വിലങ്ങേരി മനോഹരൻ എന്ന മനോജ് (42) തില്ലങ്കേരി ഊർപ്പള്ളിയിലെ പുതിയ വീട്ടിൽ ടി.വി വിജേഷ് (38) കീഴൂർ കോട്ടത്തെ കുന്നിലെ കൊടേരി പ്രകാശൻ എന്ന ജോക്കർ പ്രകാശൻ (48) കീഴൂർ പുന്നാട് കാറാട്ട് ഹൗസിൽ പി.കാവ്യേഷ് എന്ന കാവ്യേഷ് പുന്നാട് (40) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്