ഡ്രൈവിങ് സ്‌കൂൾ തൊഴിലാളികൾ ധർണ നടത്തി
തിരുവനന്തപുരം:വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ കേരള ഡ്രൈവിങ് സ്‌കൂൾ വർക്കേഴ്സ് യൂണിയൻ (സി ഐടിയു) ട്രാൻസ്പോർട്ട് കമീ ഷണർ ഓഫീസിനുമുന്നിൽ ധർണ നടത്തി. സിഐടിയു സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡൻ്റ് കെ കെ ദിവാകരൻ, ജനറൽ സെക്രട്ടറി സി ടി അനിൽ, ദാസ് ബിജു, പി മഷൂദ്, ജി രാധാകൃഷ് ണൻ, വി എസ് ഓമനക്കുട്ടൻ, പി വി ശ്രീജിത്, ഷിജു എബ്ര ഹാം, പി അബ്ദുൾ ഗഫൂർ, എസ് ഷെരീഫ് തുടങ്ങിയവർ സംസാരിച്ചു.
പുതിയ ലേണേഴ്‌സ് പരീക്ഷ സംബന്ധിച്ച പരാതി പരിഹരിക്കുക, ഡ്രൈവിങ് ലൈസൻസ് ടെസ്റ്റുകളുടെ എണ്ണം കൂട്ടുക, കെഎസ്ആർടിസി ഡ്രൈവിങ് സ്‌കൂളുകളിൽ പഠിക്കുന്നവരുടെ ടെസ്റ്റുകൾ ആർടിഒ നിശ്ചയി ക്കുന്ന പൊതുഗ്രൗണ്ടുകളിലേ ക്ക് മാറ്റുക, ലേണേഴ്സ് പരീക്ഷ ഓൺലൈനായി നടത്തുക, സ്വകാര്യവ്യക്തികൾ ആധുനികനി ലയിൽ സജ്ജീകരിച്ച ഡ്രൈവി ങ് ടെസ്റ്റ് ഗ്രൗണ്ടുകൾ മോട്ടോർ വാഹനവകുപ്പ് ഏറ്റെടുക്കുന്ന പ്രവണത അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയി ച്ചായിരുന്നു ധർണ

