മുണ്ടേരി പെട്രോൾ പമ്പിൽ സ്‌കൂട്ടറിന് തീപിടിച്ച് വൻ ദുരന്തം ഒഴിവായി

മുണ്ടേരി പെട്രോൾ പമ്പിൽ സ്‌കൂട്ടറിന് തീപിടിച്ച് വൻ ദുരന്തം ഒഴിവായി

img_9811.jpg

മുണ്ടേരി :പടന്നോട്ടെ പെട്രോൾ പമ്പിൽ എത്തിയ സ്‌കൂട്ടറിന് തീപിടിച്ചു. ഇന്ന് വൈകീട്ടാണ്  വലിയ അപകടം ഒഴിവായത് . പമ്പ് ജീവനക്കാരുടെ വേഗത്തിലുള്ള ഇടപെടലാണ് ദുരന്തം ഒഴിവായത് .

കുടുക്കിമൊട്ടയിലെ ഗിരീശൻ വൈദ്യറുടെ സ്‌കൂട്ടറിലാണ് തീപിടിച്ചത്. പെട്രോൾ നിറയ്ക്കുന്നതിനിടെ പെട്ടെന്ന് പുകയുയർന്നതോടെയാണ് ജീവനക്കാർ ജാഗ്രത പുലർത്തി സ്‌കൂട്ടറെ ഉടൻ റോഡിലേക്ക് തള്ളി മാറ്റിയത്. അതോടെ പമ്പ് പ്രദേശത്ത് തീ പടർന്നുപിടിക്കുന്നത് ഒഴിവായി.

തീ പിടിത്തത്തിനുള്ള കാരണം വ്യക്തമല്ല.