സംസ്ഥാന സ്കൂൾ കലോത്സവം: തീയതിയിൽ മാറ്റം

State School Kalolsavam







തിരുവനന്തപുരം: 64ാമത് സംസ്ഥാന സ്കൂൾ കലോത്സവ തീയതിയിൽ മാറ്റം. തൃശൂരിൽ ജനുവരി ഏഴു മുതൽ 11 വരെ നടത്താൻ നിശ്ചയിച്ചിരുന്ന കലോത്സവം ജനുവരി 14 മുതൽ 18 വരെയുള്ള തീയതികളിലേക്ക് മാറ്റി.സാങ്കേതിക കാരണങ്ങളാലാണ് മാറ്റമെന്ന് പൊതുവിഭ്യാഭ്യാസ വകുപ്പ് അറിയിച്ചു. 249 ഇനങ്ങളിലായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഏകദേശം 14,000 വിദ്യാർഥികളാണ് കലോത്സവത്തിൽ പങ്കെടുക്കുന്നത്