മനുഷ്യജീവനു ഭീഷണി ആയി മാറിയിരിക്കുന്ന തെരുവ് നായ ശല്യത്തിൽ നിന്ന് രാജ്യത്തെ രക്ഷിക്കുന്നതിനു വേണ്ടി സുപ്രീം കോടതി പുറപ്പെടുവിച്ചിരിക്കുന്ന സുപ്രധാനവിധി കേരളത്തിൽ എത്രയുംവേഗം നടപ്പാക്കണമെന്ന് അങ്ങാടിക്കടവ് സേക്രട്ട് ഹാർട്ട് പള്ളിയിൽ ചേർന്ന എ കെ സിസി ഫെറോനാ കമ്മിറ്റി യോഗം കേരള സർക്കാരിനോട് ആവശ്യപ്പെട്ടു

തെരുവ് നായ ശല്യം: സുപ്രീം കോടതി വിധി നടപ്പാക്കണം എകെസിസി





 
അങ്ങാടിക്കടവ്: മനുഷ്യജീവനു ഭീഷണി ആയി മാറിയിരിക്കുന്ന തെരുവ് നായ ശല്യത്തിൽ നിന്ന് രാജ്യത്തെ രക്ഷിക്കുന്നതിനു വേണ്ടി സുപ്രീം കോടതി പുറപ്പെടുവിച്ചിരിക്കുന്ന സുപ്രധാനവിധി കേരളത്തിൽ എത്രയുംവേഗം നടപ്പാക്കണമെന്ന് അങ്ങാടിക്കടവ് സേക്രട്ട് ഹാർട്ട് പള്ളിയിൽ ചേർന്ന എ കെ സിസി ഫെറോനാ കമ്മിറ്റി യോഗം കേരള സർക്കാരിനോട് ആവശ്യപ്പെട്ടു. നിരവധി മനുഷ്യജീവനുകൾ പൊലിഞ്ഞിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന സർക്കാർ നിലപാടിനെതിരെ യോഗത്തിൽ വിമർശനമുയർന്നു. തെരുവ് നായ ശല്യത്തിനെതിരെ ശക്തമായ നടപടി സ്വീകരിച്ചു കൊണ്ട് ഒരു പരിഷ്കൃതസമൂഹത്തിനു ചേർന്ന സാഹര്യങ്ങൾ  കേരളത്തിൽ സൃഷ്ടിക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു.
ഫൊറോനാ പ്രസിഡൻ്റ് മാത്യു വള്ളോംകോട്ട് അദ്ധ്യക്ഷതവഹിച്ചു അങ്ങാടിക്കടവ് പള്ളി വികാരി റവ. ഫാ. ബോബൻറാത്തപ്പിള്ളി യോഗം ഉദ്ഘാടനം ചെയ്തു. ബെന്നി പുതിയാമ്പുറം,അഡ്വക്കേറ്റ് ഷീജാ സെബാസ്റ്റ്യൻ, അൽഫോൻസ് കളപ്പുര, ഷാജു ഇടശ്ശേരി,ഷിബു കുന്നപ്പിള്ളി, ജോസ് കുഞ്ഞ് തടത്തിൽ  ആൻ്റണി മേൽവെട്ടം ജോണി കൊച്ചു വേലിക്കകം തുടങ്ങിയവർ പ്രസംഗിച്ചു. സി എ പരീക്ഷയിൽ ഉന്നത വിജയം നേടിയ ഫൊറോനാ കമ്മിറ്റിയംഗം അണിയറ ജോൺസൻ്റെ മകൾ ജോമോൾ ജോൺസനെ മെമൻ്റോ നൽകി യോഗം ആദരിച്ചു