ഗുവാഹത്തി: അസമിൽ സ്കൂളിലെ ക്രിസ്മസ് ആഘോഷങ്ങൾക്കുനേരെയുണ്ടായ ആക്രമണത്തിൽ നാലു പേർ അറസ്റ്റിൽ. വിഎച്ച്പി ജില്ല സെക്രട്ടറി ഭാസ്കർ ദേഖ, വൈസ് പ്രസിഡന്റ് മാനസ് ജ്യോതി, ബജ്റംഗ്ദൾ ജില്ല കൺവീനർ നയൻ തലൂക്ദർ എന്നിവരുൾപ്പെടെയാണ് അറസ്റ്റിലായത്.
ബുധനാഴ്ചയാണു സഭവം. ബെൽസർ പോലീസ് സ്റ്റേഷൻ പരിധിയിലെ പാനിഗാവ് ഗ്രാമത്തിലെ സെന്റ് മേരീസ് സ്കൂളിൽ അതിക്രമിച്ചു കയറി ക്രിസ്മസ് ആഘോഷങ്ങൾക്കായുള്ള അലങ്കാര വസ്തുക്കൾ കത്തിക്കുകയും കേടുവരുത്തുകയുമായിരുന്നു.
വ്യാഴാഴ്ച സ്കൂൾ പരിസരത്ത് ക്രിസ്മസ് ആഘോഷങ്ങൾ സംഘടിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് അക്രമികൾ മുദ്രാവാക്യങ്ങൾ വിളിക്കുകയും സ്കൂൾ അധികൃതരെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു.
ക്രിസ്മസ് സാധനങ്ങൾ വിൽക്കുന്ന നിരവധി ഷോപ്പിംഗ് മാളുകളിലും വ്യാപാര സ്ഥാപനങ്ങളിലും അതിക്രമിച്ചു കയറി പ്രതികൾ സാധനങ്ങൾ കത്തിക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ നിരവധിപ്പേരെ പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു. ഇവർക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയെന്നും പോലീസ്.

