കാസര്‍കോട് ബേക്കല്‍ ബീച്ച് ഫെസ്റ്റില്‍ റാപ്പര്‍ വേടന്റെ സംഗീത പരിപാടിക്കിടെ തിക്കും തിരക്കും; കുട്ടികള്‍ ഉള്‍പ്പടെ പരിക്കേറ്റ നിരവധി പേര്‍ ആശുപത്രിയില്‍

 ബേക്കല്‍ ബീച്ച് ഫെസ്റ്റില്‍ റാപ്പര്‍ വേടന്റെ സംഗീത പരിപാടിക്കിടെ തിക്കും തിരക്കും; കുട്ടികള്‍ ഉള്‍പ്പടെ പരിക്കേറ്റ നിരവധി പേര്‍ ആശുപത്രിയില്‍



കാസര്‍കോട്: കാസര്‍കോട് ബേക്കല്‍ ബീച്ച് ഫെസ്റ്റില്‍, റാപ്പര്‍ വേടന്റെ സംഗീത പരിപാടിക്കിടെ തിക്കും തിരക്കും. കുട്ടികള്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പരിപാടി നടക്കുന്ന സ്ഥലത്തിന് സമീപം റെയില്‍വെ പാളം മുറിച്ചുകടക്കുന്നതിനിടെ യുവാവിനെ ട്രെയിന്‍ തട്ടിയെന്നുള്ള വിവരവും പുറത്തുവന്നു. ഇയാളുടെ നില ഗുരുതരമാണെന്നാണ് വിവരം.

രാത്രി 8 മണിക്ക് തുടങ്ങുമെന്ന് അറിയിച്ചിരുന്ന പരിപാടി ഒന്നര മണിക്കൂര്‍ വൈകിയാണ് തുടങ്ങിയതെന്നാണ് വിവരം. പല വഴികളിലൂടെ ആളുകള്‍ ഇരച്ചുകയറിയതാണ് തിക്കിനും തിരക്കിനും കാരണം. സംഘാടനത്തില്‍ വീഴ്ചയുണ്ടായെന്നാണ് റിപ്പോര്‍ട്ട്.