ആ​രാ​ധ​ക​രു​ടെ തി​ക്കും തി​ര​ക്കും; ന​ട​ൻ വി​ജ​യ് നി​ല​ത്തു​വീ​ണു; സം​ഭ​വം ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ

ആ​രാ​ധ​ക​രു​ടെ തി​ക്കും തി​ര​ക്കും; ന​ട​ൻ വി​ജ​യ് നി​ല​ത്തു​വീ​ണു; സം​ഭ​വം ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ


ചെ​ന്നൈ: ആ​രാ​ധ​ക​രു​ടെ തി​ക്കി​ലും തി​ര​ക്കി​നു​മി​ടെ നി​ല​ത്ത് വീ​ണ് ന​ട​നും ത​മി​ഴ​ക വെ​ട്രി ക​ഴ​കം പാ​ർ​ട്ടി അ​ധ്യ​ക്ഷ​നു​മാ​യ വി​ജ​യ്. ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​ടി​ച്ചു​കൂ​ടി​യ ആ​രാ​ധ​ക​രെ നി​യ​ന്ത്രി​ക്കാ​ൻ സു​ര​ക്ഷാ സേ​ന​യ്ക്ക് ക​ഴി​ഞ്ഞി​ല്ല.

സു​ര​ക്ഷാ സേ​ന ഒ​രു​ക്കി​യ വ​ല​യ​ങ്ങ​ളെ​ല്ലാം മ​റി​ക​ട​ന്ന് ആ​രാ​ധ​ക​ർ വി​ജ​യ്ക്ക് അ​ടു​ത്തേ​ക്ക് എ​ത്തി. ഇ​തി​നി​ടെ വാ​ഹ​ന​ത്തി​ലേ​ക്ക് ക​യ​റാ​ൻ പോ​കു​ക​യാ​യി​രു​ന്ന വി​ജ​യ് താ​ഴെ വീ​ഴു​ക​യാ​യി​രു​ന്നു.

കൂ​ടെ​യു​ള്ള​വ​ർ പി​ടി​ച്ച് എ​ഴു​ന്നേ​ൽ​പ്പി​ച്ചാ​ണ് വി​ജ​യ്‌​യെ കാ​റി​ന​ക​ത്തേ​ക്ക് ക​യ​റ്റി​യ​ത്. ഉ​ട​ൻ ത​ന്നെ അ​ദ്ദേ​ഹം വാ​ഹ​ന​ത്തി​ൽ യാ​ത്ര തി​രി​ക്കു​ക​യും ചെ​യ്തു. മ​ലേ​ഷ്യ​യി​ൽ ന​ട​ന്ന ത​ന്‍റെ പു​തി​യ ചി​ത്രം ജ​ന​നാ​യ​ക​ന്‍റെ ഓ​ഡി​യോ ലോ​ഞ്ചി​ൽ പ​ങ്കെ​ടു​ത്ത് ചെ​ന്നൈ​യി​ൽ മ​ട​ങ്ങി​യെ​ത്തി​യ​താ​യി​രു​ന്നു വി​ജ​യ്.