രാഷ്‌ട്രപതി ഇന്ന് തലസ്ഥാനത്ത്; ശംഖുംമുഖത്തെ നേവി ഡേ ആഘോഷത്തില്‍ മുഖ്യാതിഥി

രാഷ്‌ട്രപതി ഇന്ന് തലസ്ഥാനത്ത്; ശംഖുംമുഖത്തെ നേവി ഡേ ആഘോഷത്തില്‍ മുഖ്യാതിഥി



തിരുവനന്തപുരം: നേവി ഡേ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ രാഷ്‌ട്രപതി ദ്രൗപദി മുര്‍മു ഇന്നു തിരുവനന്തപുരത്തെത്തും. വൈകിട്ട് 4.20നു വിമാനത്താവളത്തിലെത്തുന്ന രാഷ്‌ട്രപതിയെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി സ്വീകരിക്കും. തുടര്‍ന്ന് നേവി ഡേ ആഘോഷത്തില്‍ മുഖ്യാതിഥിയായി നാവിക സേന അഭ്യാസങ്ങള്‍ കാണും. നാവിക സേനയുടെ രണ്ടു ടെലിഫിലിമുകള്‍ രാഷ്‌ട്രപതിക്കായി പ്രദര്‍ശിപ്പിക്കും. തുടര്‍ന്ന് രാഷ്‌ട്രപതി ലോക് ഭവനിലെത്തും. നാളെ രാവിലെ 9.45നു ദല്‍ഹിക്കു മടങ്ങും.