നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ നിയുക്ത പഞ്ചായത്തംഗം ഹൃദയാഘാതം മൂലം മരിച്ചു

കോട്ടയം: സത്യപ്രതിജ്ഞയ്‌ക്കു തലേന്ന് നിയുക്ത പഞ്ചായത്തംഗം മരിച്ചു. കോട്ടയം മീനടം പഞ്ചായത്തംഗമായി വിജയിച്ച പ്രസാദ് നാരായണനാണ് (62)മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മീനടം ഒന്നാം വാര്‍ഡില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി വിജയിച്ച് നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് അപ്രതീക്ഷിത വിയോഗം. ഭാര്യ: പ്രീത പ്രസാദ്, മകന്‍: ഹരിനാരായണന്‍. സംസ്‌കാരം ചൊവ്വാഴ്ച നടത്തും.
