ഹാജി റോഡ് - അയ്യപ്പൻ കാവ് റോഡിൽ മരം പൊട്ടി വീണു
ഇരിട്ടി: ഹാജി റോഡ് - അയ്യപ്പൻ കാവ് റോഡിൽ അയ്യപ്പൻ കാവ് സ്കൂളിനു സമീപം മരം പൊട്ടി വീണ് ഗതാഗതം മുടങ്ങി. ഇന്ന് രാത്രി 8 മണിയോടെ കശുമാവ് ഇലക്ട്രിക് ലൈനിലേക്ക് പൊട്ടി വീഴുകയായിരുന്നു. റോഡിലേക്ക് വീണ മര ശിഖരങ്ങൾ നാട്ടുകാർ മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.
