പയ്യന്നൂർഏര്യം ആലക്കാട് ബൈക്ക് ഇടിച്ച് വയോധിക മരിച്ചു.

ബൈക്ക് ഇടിച്ച് വയോധിക മരിച്ചു




പയ്യന്നൂർ: ഏര്യം ആലക്കാട് ബൈക്ക് ഇടിച്ച് വയോധിക മരിച്ചു. 
ആലക്കാട് ഒടേര താമസിക്കുന്ന പൊയിൽ ആമിന(71) ആണ് മരണപ്പെട്ടത്.

ചൊവ്വാഴ്ച വൈകുന്നേരം ആലക്കാട് വലിയപള്ളിയിൽ നടക്കുന്ന മതപ്രഭാഷണ ചടങ്ങിൽ പങ്കെടുക്കാൻ റോഡരികിൽ കൂടി നടന്ന് പോകുമ്പോൾ പളളിക്ക് സമീപം വച്ചാണ് ബൈക്ക് ഇടിച്ചത്. 

പരിക്ക് പറ്റിയ ഉടൻ എടക്കോത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂർ ഗവമെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. 

ഭർത്താവ്: ഇബ്രാഹിം കുട്ടി. 

മക്കൾ: വഹീദ, നസീമ, അബൂബക്കർ.

 മരുമക്കൾ: അഷറഫ് (കാലിക്കടവ്),ഹംസ ( നെടുവോട് ) മുഹ്സിന ( പെരുവണ ).