തിരഞ്ഞെടുപ്പില്‍ ഭര്‍ത്താവ് തോറ്റു; ജനങ്ങള്‍ക്ക് നന്ദി അറിയിച്ച് ഭാര്യ

തിരഞ്ഞെടുപ്പില്‍ ഭര്‍ത്താവ് തോറ്റു; ജനങ്ങള്‍ക്ക് നന്ദി അറിയിച്ച് ഭാര്യ



ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഭര്‍ത്താവ് തോറ്റതിനെ തുടര്‍ന്ന് ജനങ്ങള്‍ക്ക് നന്ദി അറിയിച്ച് ഭാര്യ. മാന്നാര്‍ ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡിലെ സിപിഎം സ്ഥാനാര്‍ത്ഥി സജികുമാര്‍ പരടയിലാണ് പരാജയപ്പെട്ടത്. ബിജെപി സ്ഥാനാര്‍ത്ഥി കലാധരനാണ് ഇവിടെ ജയിച്ചത്.

റിസല്‍ട്ട് വന്നതിന് പിന്നാലെ ‘മാന്നാര്‍ ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡ് നിവാസികള്‍ക്ക് നന്ദി’- എന്ന കുറിപ്പ് സജികുമാറിന്റെ ഭാര്യ സിന്ധു സാമൂഹ്യമാധ്യമത്തില്‍ ഇട്ടു. തോറ്റ സ്ഥാനാര്‍ത്ഥിയുടെ ഭാര്യ എന്തിനാണ് ജനങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് പോസ്റ്റിട്ടതെന്ന് ആള്‍ക്കാര്‍ക്ക് സംശയമായി.

ഇതോടെ വിശദീകരണവുമായി സിന്ധു രംഗത്തെത്തി. ബാങ്കിലാണ് ഭര്‍ത്താവ് ജോലി ചെയ്യുന്നത്. പി എസ് സി പരീക്ഷ എഴുതിയാണ് ജോലി നേടിയത്. ഔദ്യോഗിക സ്ഥാനത്തുള്ള ഒരാള്‍ക്ക് പറ്റിയതല്ല വാര്‍ഡുമെമ്പറുടെ ജോലി. അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ താനും ഭര്‍ത്താവും വിരമിക്കും. വിദേശത്തേക്ക് പോകാനാണ് ആഗ്രഹമെന്നും അവര്‍ കുറിപ്പില്‍ വ്യക്തമാക്കി.തെരഞ്ഞെടുപ്പിന് നില്‍ക്കരുതെന്ന് എത്ര നിര്‍ബന്ധിച്ചിട്ടും പാര്‍ട്ടിയുടെ തീരുമാനം എന്ന് പറഞ്ഞ് മനസിലാ മനസോടെയാണ് നിന്നത് .എന്തായാലും ഒരു പ്രയത്‌നവും കൂടാതെ എനിക്കാ സൗകര്യം ഒപ്പിച്ചു തന്നതിനാണ് നന്ദി പറഞ്ഞതെന്ന് സിന്ധു കുറിച്ചു.