സച്ചി കവിതാ പുരസ്കാരം വിഷ്ണുപ്രിയക്ക്; അവാർഡ് 'ഇണക്കമുള്ളവരുടെ ആധി 'എന്ന കവിതാ സമാഹാരത്തിന്
തൃശൂർ: ദേശീയ പുരസ്കാരം നേടിയ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും ആയ സച്ചിയുടെ ഓർമയ്ക്കായി ഏർപ്പെടുത്തിയ കവിതാ പുരസ്കാരം യുവ കവയിത്രി പി വിഷ്ണുപ്രിയക്ക്. 'ഇണക്കമുള്ളവരുടെ ആധി 'എന്ന കൃതിയാണ് പുരസ്കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്.</p><p>സച്ചി സ്മാരക സമിതി മികച്ച മലയാള കവിതാ സമാഹാരത്തിന് 2022 മുതൽ പുരസ്കാരം നൽകി വരുന്നുണ്ട്. 25,000 രൂപയും കീർത്തിമുദ്രയും അടങ്ങുന്നതാണ് പുരസ്കാരം. കെ സച്ചിദാനന്ദൻ, പി എൻ ഗോപീകൃഷ്ണൻ , എസ് എം ജീവൻ ,എം. ഹരിദാസ് എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര നിർണ്ണയം നടത്തിയത്. ഡിസംബർ 27 ശനിയാഴ്ച വൈന്നേരെ 4.30 ന് സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ നടക്കുന്ന അനുസ്മരണത്തിൽ സംവിധായകൻ കമൽ പുരസ്കാരം സമ്മാനിക്കും