കർണാടക ബുൾഡോസർരാജ്: സിദ്ധരാമയ്യ യോഗി അദിത്യനാഥിൻ്റെ പ്രതിരൂപമെന്ന് എഎ റഹീം എംപി, ഡിവൈഎഫ്ഐ രാജ്യവ്യാപക പ്രതിഷേധം ശക്തമാക്കും

കർണാടക ബുൾഡോസർരാജ്: സിദ്ധരാമയ്യ യോഗി അദിത്യനാഥിൻ്റെ പ്രതിരൂപമെന്ന് എഎ റഹീം എംപി, ഡിവൈഎഫ്ഐ രാജ്യവ്യാപക പ്രതിഷേധം ശക്തമാക്കും



കർണാടകയിലെ കോൺ​ഗ്രസ് സർക്കാരിന്റെ ബുൾഡോസർ രാജിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ഡിവൈഎഫ്ഐ. കർണാടകയിൽ നടന്നത് ഭരണഘടനാ വിരുദ്ധമായ നടപടിയാണെന്ന് എ എ റഹീം എംപി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഡിവൈഎഫ്ഐ ഇരകൾക്കൊപ്പം നിലനിൽക്കും എന്നും രാജ്യത്താകമാനം പ്രതിഷേധം ഉയർത്തും എന്നും അദ്ദേഹം അറിയിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, പ്രസിഡന്റ് വി വസീഫ് എന്നിവരും എ എ റഹീം എംപിക്കൊപ്പം ഉണ്ടായിരുന്നു.

കണ്ണിൽ ചോരയില്ലാത്ത നടപടിയാണ് കർണാടകയിലെ കോൺ​ഗ്രസ് സർക്കാരിൽ നിന്ന് ഉണ്ടായതെന്ന് എ എ റഹീം എംപി പറഞ്ഞു. യോഗി അദിത്യ നാഥിൻ്റെ പ്രതിരൂപമായി സിദ്ധരാമയ്യ മാറിയെന്ന് വിമർശിച്ച എ എ റഹീം എംപി ജനങ്ങൾക്ക് ഒരു നോട്ടീസ് പോലും നൽകാതെയാണ് പുലർച്ചെ നടപടി ആരംഭിച്ചതെന്നും കുറ്റപ്പെടുത്തി