കെ.ടി ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനം ആചരിച്ചു; മൊകേരിയിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി പ്രവർത്തകർ

കെ.ടി ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനം ആചരിച്ചു; മൊകേരിയിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി പ്രവർത്തകർ


പാനൂർ: യുവമോർച്ച സംസ്ഥാന ഉപാധ്യക്ഷനായിരിക്കെ സിപിഎം ആക്രമണകാരികളാൽ വധിക്കപ്പെട്ട സ്വർഗ്ഗീയ കെ ടി ജയകൃഷ്ണൻ മാസ്റ്ററുടെ 26-ാം ബലിദാന വാർഷികം ആചരിച്ചു. മൊകേരിയിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും തുടർന്ന് പാനൂർ ശക്തി ദുർഗ്ഗം കാര്യാലയത്തിൽ അനുസ്മരണ സാംഘിക്കും നടന്നു.

പുഷ്പാർച്ചനക്ക് എൻസിടി രാജഗോപാൽ, ജിരൺ പ്രസാദ്, കെ പ്രകാശൻ മാസ്റ്റർ, എൻ കെ നാണു മാസ്റ്റർ, ഒ. രാഗേഷ്, കെ. മഹേഷ്,കെ. രഞ്ചിത്ത്, ബി. ഗോപാലകൃഷ്ണൻ, പി. സത്യപ്രകാശ്, കെസി വിഷ്ണു, ജി.കാശിനാഥ്, ബിജു എളക്കുഴി, കെ.ബി പ്രജിൽ, ഷിജിലാൽ ,വി.പി. ഷാജി, വരുൺ പ്രസാദ്,അഥീന ഭാരതി എന്നിവർ നേതൃത്വം നൽകി.

പാനൂർ ശക്തി ദുർഗ്ഗം കാര്യാലയത്തിൽ നടന്ന സാംഘിക്കാൻ രാഷ്‌ട്രീയ സ്വയംസേവക സംഘം ഉത്തര കേരള പ്രാന്ത സമ്പർക്ക പ്രമുഖ് എൻസിടി രാജഗോപാൽ അനുസ്മരണ പ്രഭാഷണം നടത്തി. പാനൂര്‍ മൊകേരി ഈസ്റ്റ് എയുപി സ്‌കൂള്‍ അദ്ധ്യാപകനായിരുന്ന കെ.ടി. ജയക്യഷ്ണന്‍ മാസ്റ്ററെ 1999 ഡിസംബര്‍ ഒന്നിന് രാവിലെ 10.40ന് മാര്‍ക്സിസ്റ്റ് അക്രമിസംഘം ക്ലാസ് മുറിക്കകത്ത് ഇരച്ചുകയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആറാംതരം ബി ഡിവിഷനില്‍ കണക്ക് ക്ലാസെടുക്കുകയായിരുന്നു അദ്ദേഹം