വാളയാർ ആൾക്കൂട്ടക്കൊല: ബന്ധുക്കൾ വിസമ്മതിച്ചതിനാൽ മൃതദേഹം നാട്ടിലെത്തിക്കാൻ തടസം, കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി ശിവൻകുട്ടി

വാളയാർ ആൾക്കൂട്ടക്കൊല: ബന്ധുക്കൾ വിസമ്മതിച്ചതിനാൽ മൃതദേഹം നാട്ടിലെത്തിക്കാൻ തടസം, കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി ശിവൻകുട്ടി


<p><strong>തൃശൂർ:</strong> വാളയാർ ആൾക്കൂട്ടക്കൊലയിൽ കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ശിവൻകുട്ടി. അതിഥി തൊഴിലാളിയുടെ മരണം അങ്ങേയറ്റം വേദനാജനകവും ഗൗരവതരവുമാണ്. കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ കർശന നടപടി സ്വീകരിക്കും. മാനുഷിക പ്രശ്നമായി കണ്ടു മൃതദേഹം ചണ്ഡീഗഡിൽ എത്തിക്കുവാൻ സർക്കാർ മുൻകൈയെടുക്കും. ബന്ധുക്കൾ വിസമ്മതിച്ചതിനാൽ മൃതദേഹം നാട്ടിലെത്തിക്കാൻ ചില തടസ്സങ്ങൾ നേരിടുന്നുണ്ട്. പൈശാചികമായ ആക്രമണമാണ് നടന്നതെന്ന് ലേബർ ഡിപ്പാർട്ട്മെൻറ് ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തുവെന്നും മന്ത്രി പറഞ്ഞു.</p><p>കൊല്ലത്ത് മൂന്നാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകൻ മർദ്ദിച്ച സംഭവം അത്യന്തം ഗൗരവതരമാണ്. അന്വേഷണത്തിൽ അധ്യാപകൻ വിനായകൻ കുറ്റക്കാരനാണെന്ന് കണ്ടെത്തി. അധ്യാപകനെ അന്വേഷണ വിധേയമായി സസ്പൻഡ് ചെയ്തു. ഈരാറ്റുപേട്ടയിൽ വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവം വേദനിപ്പിക്കുന്നതും ഗൗരവതരവുമാണ്. വിദ്യാലയങ്ങളിൽ ഇത്തരം പ്രവണതകൾ അംഗീകരിക്കാൻ ആവില്ല. വകുപ്പുതല നടപടിയുടെ ഭാഗമായി സ്ഥിതി ഗതികൾ വിലയിരുത്തിയിട്ടുണ്ട്. അധ്യാപകനെതിരെ നടപടിയെടുക്കാൻ മാനേജ്മെന്റിന് നിർദ്ദേശം നൽകിയെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.