പാലക്കാട് എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് തോറ്റു, പിന്നാലെ ബിജെപിക്കൊപ്പം ഡാൻസ്
പാലക്കാട്: പാലക്കാട് മണ്ണാർക്കാട് നഗരസഭയിലേക്ക് മത്സരിച്ച് തോറ്റ എൽഡിഎഫ് സ്ഥാനാർത്ഥി നേരെ പോയത് ബിജെപിയുടെ പ്രകടനത്തിന്. ബിജെപി സ്ഥാനാർത്ഥിയുടെ വിജയാഘോഷത്തിനൊപ്പം ഡാൻസ് കളിക്കുന്ന വീഡിയോ പുറത്തുവന്നു. നഗരസഭാ വാർഡ് 24 ൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി. അരിവാൾ ചുറ്റിക നക്ഷത്രമടയാളത്തിൽ മത്സരിച്ച അഞ്ചു സന്ദീപ് ആണ് ബിജെപിയുടെ പ്രകടനത്തിന് പോയത്. കാരാക്കുറിശ്ശി പഞ്ചായത്തിൽ 6 ആം വാർഡിൽ വിജയിച്ച ബിജെപി സ്ഥാനാർഥി സ്നേഹ രാമകൃഷ്ണന്റെ വിജയാഘോഷ റാലിയിലാണ് പങ്കെടുത്തത്.