കടുവയുടെ ആക്രമണത്തിൽ നാലു പശുക്കൾ ചത്ത സംഭവം :അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് എ കെ സി സി കുന്നോത്ത് ഫൊറോന
ഇരിട്ടി: കടുവയുടെ ആക്രമണത്തിൽ നാലു പശുക്കളെ നഷ്ടപ്പെട്ട പാലത്തിൻകടവ് പുല്ലാട്ട് കുന്നേൽ രാഗേഷ് രാഘവനും കുടുംബത്തിനും അർഹമായ നഷ്ടപരിഹാരം ന ൽകുകയും പശുക്കളെ വാങ്ങുവാൻ ബാങ്കിൽ നിന്നെടുത്ത അഞ്ചു ലക്ഷത്തോളം വരുന്ന വായ്പ എഴുതി തള്ളുകയും മറ്റൊരു വരുമാനം കണ്ടെത്തുന്നതുവരെ കുടുംബത്തിന് സാമ്പത്തിക സഹായം നൽകുകയും ചെയ്യണമെന്നു എ കെ സി സി കുന്നോത്ത് ഫൊറോനാക്കമ്മിറ്റി ആവശ്യപെട്ടു. പ്രദേശവാസികളുടെ ജീവനു ഭീഷണിയായിരിക്കുന്ന കടുവയെ എത്രയും വേഗം കൂടുവെച്ച് പിടിക്കുകയും സിസി ടി വി നിരീക്ഷണവും പട്രോളിംഗും എർപ്പെടുത്തുകയും ചെയ്യണമെന്ന് കമ്മിറ്റിയംഗങ്ങൾ ഒറ്റക്കെട്ടായി അഭ്യർത്ഥിച്ചു. ഫെറോന ഭാരവാഹികളായ മാത്യു വള്ളോംകോട്ട്, ബെന്നി പുതിയാമ്പുറം , അൽഫോൻസ് കളപ്പുര, ഷിബു കുന്നപ്പിള്ളി എൻ വി ജോസഫ് നെല്ലിക്കുന്നേൽ, ഷാജു ഇടശ്ശേരി തുടങ്ങിയവർ സംഭവസ്ഥലം സന്ദർശിച്ചു
