'സുവർണ്ണ കേരളം ലോട്ടറിയിലെ ചിത്രം മതവികാരം വ്രണപ്പെടുത്തുന്നു,പരസ്യമായി മാപ്പ് പറയണം' , ലോട്ടറി ഡയറക്ടര്‍ക്കും ,നികുതി വകുപ്പിനും വക്കീൽ നോട്ടീസ്
ദില്ലി: സുവർണ്ണ കേരളം ലോട്ടറിയിലെ വിവാദ ചിത്രത്തിനെതിരെ ലോട്ടറി ഡയറക്ടറിനും ,നികുതി വകുപ്പ് അഡീ. ചീഫ് സെക്രട്ടറിക്കും വക്കീൽ നോട്ടീസ്.മതവികാരം വ്രണപ്പെടുത്തുന്ന നടപടിയെന്നാണ് ആക്ഷേപം.ഈക്കാര്യത്തിൽ പരസ്യമായി മാപ്പ് പറയണം,ഇല്ലെങ്കിൽ നിയമനടപടി സ്വീകരിക്കും.സുപ്രീംകോടതി അഭിഭാഷകൻ അജീഷ് കളത്തിൽ ഗോപിയാണ് വക്കീൽ നോട്ടീസ് അയച്ചത്
