
കൊച്ചി: വിമാന യാത്രയ്ക്കിടെ യാത്രക്കാരിയോടു അപമര്യാദയായി പെരുമാറിയ 62 കാരന് പിടിയില്‍.തമിഴ്നാട് സ്വദേശി മോഹന്‍ എന്നയാളാണ് പിടിയിലായത്. തിങ്കളാഴ്ച രാവിലെ 6.30ഓടെ നെടുമ്പാശേരിയില്‍ ഇറങ്ങിയ ദോഹ-കൊച്ചി ഖത്തര്‍ എയര്‍വേയ്സ് വിമാനത്തിലായിരുന്നു സംഭവം.
അടുത്തിരുന്ന മലയാളിയായ യാത്രക്കാരിയോടാണ് ഇയാള്‍ മോശമായി പെരുമാറിയത്.ഇയാള്‍ കടന്നുപിടിക്കാന്‍ ശ്രമിച്ചതായി യുവതി വിമാനത്തില്‍ വച്ചു പരാതിപ്പെട്ടു.
തുടര്‍ന്ന് കൊച്ചിയില്‍ വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ പോലീസില്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് നെടുമ്പാശേരി പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വൈദ്യപരിശോധനയ്ക്കു ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
