മറ്റത്തൂരിൽ അനുനയം: ബിജെപി പിന്തുണയോടെ വിജയിച്ച കോൺഗ്രസിന്‍റെ വൈസ് പ്രസിഡന്‍റ് രാജിവയ്ക്കും

മറ്റത്തൂരിൽ അനുനയം: ബിജെപി പിന്തുണയോടെ വിജയിച്ച കോൺഗ്രസിന്‍റെ വൈസ് പ്രസിഡന്‍റ് രാജിവയ്ക്കും

തൃശ്ശൂർ: മറ്റത്തൂരിൽ വിമതർ അനുനയത്തിലേക്ക്. ബിജെപി പിന്തുണയോടെ ജയിച്ച കോൺ​ഗ്രസിന്റെ വൈസ് പ്രസിഡന്റ് രാജിവെയ്ക്കും. പാർട്ടി തീരുമാനത്തിന് വഴങ്ങുമെന്ന് കൂറ് മാറിയവരുടെ നേതാവ് ടിഎം ചന്ദ്രൻ വ്യക്തമാക്കി. പ്രസിഡന്റ് സ്വതന്ത്ര ആയതിനാൽ പാർട്ടിയുടെ നിയന്ത്രണത്തിലല്ല. കൂറ് മാറിയവരുമായി റോജി എം ജോൺ എംഎൽഎ നടത്തിയ ചർച്ചയിലാണ് പരിഹാരമായത്. പാർട്ടി തീരുമാനത്തിന് വഴങ്ങുമെന്ന് കൂറുമാറിയവരുടെ നേതാവ് ചന്ദ്രൻ പ്രതികരിച്ചു