
തിരുവനന്തപുരം: എന്‍എസ്എസ് നേതൃത്വത്തിനെതിരെ തുറന്നടിച്ച് ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ്. മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന അനുവദിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. ഗവര്‍ണറായി ചുമതലയേല്‍ക്കുന്നതിന് മുന്‍പ് പെരുന്നയില്‍ എത്തിയപ്പോള്‍ അവഗണിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ നായന്മാര്ക്കും അവകാശപ്പെട്ടതാണ് മന്നം സ്മാരകം. ഒരാള്‍ക്കു മാത്രമാണോ കുത്തകാവകാശം.
പെരുന്നയിലുണ്ടായത് സങ്കടകരമായ അനുഭവമാണെന്നും അദ്ദേഹം പറഞ്ഞു. ഗേറ്റ് കീപ്പറെ കാണാനല്ല പെരുന്നയില്‍ എത്തുന്നത്.ന്യൂഡൽഹിയില്‍ മന്നത്തിന്റെ സ്മാരകം നിര്‍മിക്കണമെന്നും അതിനായി ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം എന്‍എസ്എസ് നേതൃത്വത്തിന്റെ ഭാഗത്തുനിന്നു തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.
നിഷേധിച്ച് സുകുമാരൻ നായർ
ആനന്ദബോസിന്റെ ആരോപണം തെറ്റെന്ന് സുകുമാരൻ നായർ പറഞ്ഞു. പുഷ്പാർച്ചന തടഞ്ഞ സംഭവം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
