ശ്രീകണ്ഠപുരത്ത് പൊള്ളലേറ്റ് വയോധിക മരിച്ചു

ശ്രീകണ്ഠപുരത്ത് പൊള്ളലേറ്റ് വയോധിക മരിച്ചു


ശ്രീകണ്ഠപുരം: ചേപ്പറമ്പില്‍ തീപൊള്ളലേറ്റ നിലയില്‍ വീട്ടുമുറ്റത്ത് വീണുകിടക്കുന്ന നിലയില്‍കണ്ട വയോധിക ചികില്‍സക്കിടെ മരിച്ചു.ശ്രീകണ്ഠപുരം നിടിയേങ്ങ ചേപ്പറമ്പ് പയറ്റുചാലിലെ മണിമല വീട്ടില്‍ ക്ലാരമ്മ മാണി(74) യാണ് മരിച്ചത്.
ഇന്നലെ ഉച്ചക്ക് ഒന്നരയോടെയാണ് ഇവരെ പൊള്ളലേറ്റ നിലയില്‍ കണ്ടത്. ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ചികില്‍സക്കിടെ മരണമടയുകയായിരുന്നു