മഞ്ഞപ്പിത്ത പകർച്ചവ്യാധി;ജില്ലയിൽ പ്രതിരോധം ശക്തമാക്കി ആരോഗ്യ വകുപ്പ്
ശ്രീകണഠപുരം ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ ഉൾപ്പെടെ ശ്രീകണ്ടാപുരം, ചെങ്ങളായി, മലപ്പട്ടം പ്രദേശത്ത് മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവത്തിൽ ആരോഗ്യ വകുപ്പ് നടപടികൾ ശക്തമാക്കി. സ്‌കൂളിനു പുറത്ത് വിവിധ കടകളിൽ നിന്നും മോര്, ജ്യൂസ് ഉൾപ്പെടെ തണുത്ത പാനീയങ്ങൾ കുടിച്ചവരിലാണ് രോഗം റിപ്പോർട്ട് ചെയ്തത്. കടകളിൽ ആരോഗ്യ വകുപ്പ് പ്രത്യേക പരിശോധന നടത്തി. പാനീയങ്ങൾ വിതരണം ചെയ്ത കടകൾക്ക് നോട്ടീസ് നൽകി അടപ്പിച്ചു. ഈ കടകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലേ കിണർ വെള്ളത്തിൽ നിന്നാണ് രോഗം പകർന്നത് എന്നാണ് ആരോഗ്യ വകുപ്പിൻ്റെ പ്രാഥമിക നിഗമനം. കിണർ വെള്ളത്തിൽ നിന്നും വലിയ തോതിൽ ഇ കോളിയുടെ സാനിധ്യം കണ്ടെത്തി. കിണറിൻ്റെ തൊട്ടടുത്ത് ടോസ്ലെറ്റ് ടാങ്ക് ഉണ്ട്. കിണർ വെള്ളം ടാങ്കിലേക്ക് ശേഖരിക്കുന്നതായും കണ്ടെത്തി. ശ്രീകണ്ടാപുരം, കൂട്ടുമുഖം, ചെങ്ങളായി, മലപ്പട്ടം മേഖലകളിലാണ് രോഗ ബാധിതർ കൂടുതലായുള്ളത്. മേഖലയിലെ മുഴുവൻ കുടിവെള്ള സ്രോതസുകളും ആരോഗ്യ വകുപ്പ് പരിശോധിച്ചു വരികയാണ്.
