കണ്ണൂർസെൻട്രൽ ജയിലിൽ നിന്നും ഹാഷിഷ് ഓയിൽ പിടികൂടി

കണ്ണൂർ :സെൻട്രൽ ജയിലിൽ നിന്നും ലഹരിമരുന്നായ രണ്ടു ബോട്ടിൽ ഹാഷിഷ് ഓയിൽ പിടികൂടി. ഒന്നാം ബ്ലോക്കിൽ ജയിൽ അധികൃതർ നടത്തിയ പരിശോധനയിലാണ് സി. 393/17 നമ്പർ തടവുകാരനായ മനോജിൻ്റെ കയ്യിൽ നിന്നും രണ്ടു ചെറിയ കുപ്പിയിൽ സൂക്ഷിച്ച ഹാഷിഷ് ഓയിൽ പിടികൂടിയത്. തുടർന്ന് ജയിൽ സൂപ്രണ്ട് ടൗൺ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
