യുഡിഎഫിന് ജീവൻമരണ പോരാട്ടം; നിയമസഭയിലേക്ക് മത്സരിക്കുന്നുവെങ്കില്‍ ചവറയില്‍ നിന്നായിരിക്കുമെന്ന് ഷിബു ബേബിജോണ്‍

തിരുവനന്തപുരം: നിയമസഭയിലേക്ക് മത്സരിക്കുന്നുവെങ്കില്‍ ചവറയില്‍ നിന്നായിരിക്കുമെന്ന് ആര്‍എസ്പി നേതാവും മുന്‍മന്ത്രിയുമായ ഷിബു ബേബിജോണ്‍. ചവറയുമായുള്ളത് വൈകാരിക ബന്ധമാണുള്ളത്.
വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫ് അതിശയിപ്പിക്കുന്ന തിളക്കമാര്‍ന്ന വിജയം നേടും. യുഡിഎഫിന് ഈ നിയമസഭ തെരഞ്ഞെടുപ്പ് ജീവന്മരണ പോരാട്ടമാണ്.
കൊല്ലം ജില്ലയ്ക്ക് പുറത്ത് ആര്‍എസ്പിക്ക് നല്‍കിയിട്ടുള്ള സീറ്റുകള്‍ മാറ്റി നല്‍കണമെന്ന് യുഡിഎഫ് നേതൃത്വത്തിനോട് ആവശ്യപ്പെടും. ആറ്റിങ്ങല്‍, മട്ടന്നൂര്‍ സീറ്റുകൾ ആര്‍എസ്പിക്ക് വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
