ക​ലൂ​ര്‍ സ്‌​റ്റേ​ഡി​യ​ത്തി​ലും പ​രി​സ​ര​ത്തും ല​ഹ​രി വ്യാ​പാ​രം; ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍

ക​ലൂ​ര്‍ സ്‌​റ്റേ​ഡി​യ​ത്തി​ലും പ​രി​സ​ര​ത്തും ല​ഹ​രി വ്യാ​പാ​രം; ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍


കൊ​ച്ചി: ക​ലൂ​ര്‍ രാ​ജ്യാ​ന്ത​ര സ്‌​റ്റേ​ഡി​യ​വും പ​രി​സ​ര​വും ല​ഹ​രി വ്യാ​പാ​രി​ക​ളും ഇ​ട​പാ​ടു​കാ​രും സാ​മൂ​ഹി​ക വി​രു​ദ്ധ​രും കൈ​യ​ട​ക്കു​ക​യാ​ണെ​ന്ന പ​രാ​തി ഉ​ന്ന​ത പോ​ലീ​സ് എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ​മ​ഗ്ര​മാ​യി അ​ന്വേ​ഷി​ച്ച് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജ​സ്റ്റി​സ് അ​ല​ക്‌​സാ​ണ്ട​ര്‍ തോ​മ​സ് ഉ​ത്ത​ര​വി​ട്ടു. പ​ത്ര​വാ​ര്‍​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലാ​ണ് ന​ട​പ​ടി.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യും (എ​റ​ണാ​കു​ളം സി​റ്റി) ജോ​യി​ന്‍റ് എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​റും കൊ​ച്ചി കോ​ര്‍​പ്പ​റേ​ഷ​ന്‍ സെ​ക്ര​ട്ട​റി, ജി​സി​ഡി​എ സെ​ക്ര​ട്ട​റി എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​രാ​തി​യെ​കു​റി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണം.

സി​റ്റി പോ​ലീ​സും എ​ക്‌​സൈ​സും പ്ര​ദേ​ശ​ത്ത് പെ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്ക​ണം. സ്‌​റ്റേ​ഡി​യ​ത്തി​ലും പ​രി​സ​ര​ത്തു​മു​ള്ള തെ​രു​വു​വി​ള​ക്കു​ക​ള്‍ പ്ര​കാ​ശി​ക്കു​ന്നു​ണ്ടോ​യെ​ന്ന് അ​സി​സ്റ്റ​ന്റ് പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെx റാ​ങ്കി​ല്‍ കു​റ​യാ​ത്ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്ത​ണം. തെ​രു​വു​വി​ള​ക്കു​ക​ള്‍ ക​ത്തു​ന്നി​ല്ലെ​ങ്കി​ല്‍ അ​ത് പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​ക്കാ​നു​ള്ള നി​ര്‍​ദേ​ശം ന​ല്‍​ക​ണം.

ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളെ കു​റി​ച്ചു​ള്ള റി​പ്പോ​ര്‍​ട്ട് പോ​ലീ​സ്, എ​ക്‌​സൈ​സ്, കോ​ര്‍​പ​റേ​ഷ​ന്‍, ജി​സി​ഡി​എ എ​ന്നി​വ​ര്‍ ഒ​രു മാ​സ​ത്തി​ന​കം ക​മ്മീ​ഷ​നി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം. മാ​ര്‍​ച്ച് മൂ​ന്നി​ന് പ​ത്ത​ടി​പ്പാ​ലം റ​സ്റ്റ് ഹൗ​സി​ല്‍ ന​ട​ക്കു​ന്ന സി​റ്റിം​ഗി​ല്‍ എ​സി​പി​യും ജോ​യി​ന്‍റ് എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​റും കോ​ര്‍​പ്പ​റേ​ഷ​ന്‍, ജി​സി​ഡി​എ സെ​ക്ര​ട്ട​റി​മാ​രും ഹാ​ജ​രാ​ക​ണ​മെ​ന്ന് ജ​സ്റ്റി​സ് അ​ല​ക്‌​സാ​ണ്ട​ര്‍ തോ​മ​സ് ഉ​ത്ത​ര​വി​ട്ടു.