ക്രിക്കറ്റ് കളിക്കിടെ റണ്ണെടുക്കാൻ ബാറ്റുമായി ഓട്ടം; പെട്ടെന്ന് നില തെറ്റി കമഴ്ന്നടിച്ച് വീണതും വേദന കൊണ്ട് പുളഞ്ഞ് വിദ്യാർത്ഥി; കൈപ്പത്തിയിൽ ആണി തുളച്ചുകയറി പരിക്ക്

ക്രിക്കറ്റ് കളിക്കിടെ റണ്ണെടുക്കാൻ ബാറ്റുമായി ഓട്ടം; പെട്ടെന്ന് നില തെറ്റി കമഴ്ന്നടിച്ച് വീണതും വേദന കൊണ്ട് പുളഞ്ഞ് വിദ്യാർത്ഥി; കൈപ്പത്തിയിൽ ആണി തുളച്ചുകയറി പരിക്ക്



കാഞ്ഞങ്ങാട്: സ്‌കൂളിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ പതിനൊന്നുകാരനായ വിദ്യാർഥി വിഘ്‌നേഷിന്റെ കൈപ്പത്തിയിൽ ആണി തുളച്ചുകയറി. ഉച്ചഭക്ഷണ ഇടവേളയിൽ കളിക്കാനുപയോഗിച്ച മരപ്പലകയിൽനിന്നുള്ള ആണിയാണ് ബല്ല ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ അഞ്ചാംതരം വിദ്യാർഥിയായ വിഘ്‌നേഷിന് അപകടമുണ്ടാക്കിയത്. ഉടൻ കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, കൈയിൽ തുളച്ചുകയറിയ ആണിയോടൊപ്പമുള്ള മരപ്പലക നീക്കം ചെയ്യുന്നതിന് അഗ്നിരക്ഷാസേനയുടെ സഹായം വേണ്ടിവന്നു.

റണ്ണെടുക്കാൻ ബാറ്റുമായി ഓടുന്നതിനിടെ കമഴ്ന്നടിച്ച് വീണപ്പോഴാണ് ആണി വിഘ്‌നേഷിന്റെ കൈപ്പത്തിയുടെ മറുഭാഗംവരെ തുളഞ്ഞുകയറിയത്. ജില്ലാ ആസ്പത്രിയിൽ എത്തിച്ച ഉടൻ ചികിത്സ ആരംഭിക്കാൻ ശ്രമിച്ചെങ്കിലും, ആണിയോടൊപ്പമുള്ള മരപ്പലക നീക്കം ചെയ്യാനാവാത്തത് ചികിത്സയ്ക്ക് തടസ്സമായി. തുടർന്ന്, കാഞ്ഞങ്ങാട് അഗ്നിരക്ഷാസേനയിലെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി. അതീവ സൂക്ഷ്മതയോടെ, ആണിയിൽനിന്ന് മരപ്പലക അറുത്തുമാറ്റുകയായിരുന്നു.