ജസ്റ്റീസ് ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കണം: എ കെ സി സി കുന്നോത്ത് ഫോറോന
@noorul ameen
ഇരിട്ടി : ജസ്റ്റീസ് ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ട് പൂർണ്ണമായി പ്രസിദ്ധീകരിക്കുകയും റിഷോർട്ടിന്മേൽ ഗവർമെൻ്റ് ഇതുവരെ സ്വീകരിച്ച നടപടികളൈക്കുറിച്ച് ക്രൈസ്തവ സമൂഹത്തെ ബോദ്ധ്യപ്പെടുത്തുകയും ചെയ്യണമെന്ന് കുന്നോത്ത് സെൻ്റ് തോമസ് പാരീഷ് ഹാളിൽ ചേർന്ന എ കെ സി സി ഫൊറോനാ എക്സി കൂട്ടീവ് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. രണ്ടായിരത്തി ഇരുപത്തഞ്ച് മാർച്ചുമാസത്തിൽ കണ്ണൂരിൽ വെച്ചു നടക്കുന്ന എ കെ സി സി സംസ്ഥാന സമ്മേളനം വിജയിപ്പിക്കുന്നതിനാവശ്യമായ കർമ്മ പദ്ധതികൾ യോഗം തയ്യാറാക്കി .കുന്നോത്ത് ഫോറോനയിൽ നിന്ന് പരമാവധി ആളുകളെ സമ്മേളനത്തിൽ പങ്കെടുപ്പിക്കുന്നതിനായി ഫൊറോനയിലെ എല്ലാ വീടുകളും സന്ദർശിച്ച് പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു. ഫൊറോനാവികാരിയെ രക്ഷാധികാരിയാക്കി സമ്മേളനം വിജയപ്പിക്കുന്നതിനു പ്രത്യേക സമിതിക്ക് രൂപം നൽകി. ഫൊറോനാ വികാരി റവ.ഫാ. സെബാസ്റ്റ്യൻ മുക്കിലിക്കാട്ട് യോഗം ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ ഡയറക്ടർ റവ.ഫാ. ഫിലിപ്പ് കവിയിൽ മുഖ്യ പ്രഭാഷണം നടത്തി. പ്രസിഡൻ്റ് മാത്യു വള്ളോംകോട്ട് അധ്യക്ഷത വഹിച്ചു. ബെന്നി പുതിയാമ്പുറം, ബെന്നിച്ചൻ മ oത്തിനകം, ഷാജു ഇടശ്ശേരി, ജോബി കുര്യൻ , അൽഫോൻസ് കളപ്പുര, എൻ .വി ജോസഫ് നെല്ലിക്കുന്നേൽ, ഷിബു കുന്നപ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു
