അക്ഷര കരോൾ ' ജാതയും, ഗൃഹ സന്ദർശന പരിപാടിയും സംഘടിപ്പിച്ചു
കാക്കയങ്ങാട് :അയ്യപ്പൻകാവ് 'പുഴക്കര പൊതുജന വായനശാല & ഗ്രന്ഥാ ലയത്തിന്റെ ആഭിമുഖ്യത്തിൽ, രാജ്യത്തിന്റെ 77-ാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി, സംസ്ഥാന ലൈബ്രറി കൗൺസിന്റെ ആഹ്വാന പ്രകാരം, ' വിജ്ഞാന വികസനം തുടരട്ടെ, സോദരത്വം പുലരട്ടെ..' എന്ന മുദ്രാവാക്യവുമായി, റിപ്പബ്ലിക് ദിന സദസ്സ്, കലാ മൽസരങ്ങൾ എന്നിവയോടൊപ്പം സംഘടിപ്പിച്ച 'അക്ഷര കരോൾ ' ജാതയും, ഗൃഹ സന്ദർശന പരിപാടിയും..ബാലവേദി അംഗങ്ങളും, രക്ഷിതാക്കളും സജീവമായി പങ്കെടുത്തു.
ചടങ്ങ് വായനശാല പ്രസിഡന്റ് പി പി സലാമിന്റെ അധ്യക്ഷതയിൽ മുഴക്കുന്ന് പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ ശ്രീ. ശിഹാബ് സി എച്ച് ഉത്ഘാടനം ചെയ്തു. സെക്രട്ടറി യൂനുസ്. പി സ്വാഗതം ആശംസിച്ചു.നിസാർ കെ, അബൂബക്കർ കെ പി,മെഹ്‌റൂഫ് സി, ഫൈസൽ കെ.ആർ, വിവേക് എന്നിവർ നേതൃത്വം നൽകി.
