‘മേ​രാ നാം ​മു​ഹ​മ്മ​ദ് ദീ​പ​ക്’: ബ​ജ്റം​ഗ്ദ​ൾ പ്ര​തി​ഷേ​ധം ത​ട​ഞ്ഞ യു​വാ​വി​നെ​തി​രെ​യും കേ​സ്; കു​ടും​ബ​ത്തി​നു ബ​ജ്‌​രം​ഗ്ദ​ൾ ഭീ​ഷ​ണി​യെ​ന്ന് ദീ​പ​ക് കു​മാ​ർ

‘മേ​രാ നാം ​മു​ഹ​മ്മ​ദ് ദീ​പ​ക്’: ബ​ജ്റം​ഗ്ദ​ൾ പ്ര​തി​ഷേ​ധം ത​ട​ഞ്ഞ യു​വാ​വി​നെ​തി​രെ​യും കേ​സ്; കു​ടും​ബ​ത്തി​നു ബ​ജ്‌​രം​ഗ്ദ​ൾ ഭീ​ഷ​ണി​യെ​ന്ന് ദീ​പ​ക് കു​മാ​ർ


ഡെ​റാ​ഡൂ​ൺ: മു​സ്‌​ലി​മി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​ട​യു​ടെ പേ​രു മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബ​ഹ​ളം കൂ​ട്ടി​യ ബ​ജ്‌​രം​ഗ് ദ​ൾ പ്ര​വ​ർ​ത്ത​ക​രെ ഒ​റ്റ​യ്ക്കു തു​ര​ത്തി​യ ദീ​പ​ക് കു​മാ​ർ എ​ന്ന യു​വാ​വി​നെ​തി​രേ കേ​സ് എ​ടു​ത്ത​തി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം.

ക​ട​യ്ക്കു മു​ന്നി​ലെ​ത്തി​യ സം​ഘ​ർ​ഷ​മു​ണ്ടാ​ക്കി​യ​തി​ന് ബ​ജ്‌​രം​ഗ് ദ​ൾ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ ആ​ദ്യം കേ​സെ​ടു​ത്തി​രു​ന്നു. തു​ട​ർ​ന്ന് ഇ​വ​രു​ടെ പ​രാ​തി​യി​ലാ​ണ് ഇ​വ​രെ ത​ട​യാ​ൻ മു​ന്നി​ട്ടി​റ​ങ്ങി​യ ദീ​പ​ക് കു​മാ​ർ എ​ന്ന യു​വാ​വി​നെ​തി​രേ​യും കേ​സെ​ടു​ത്ത​ത്. ക​ട​യു​ടെ സ​മീ​പ​ത്തെ ജിം​നേ​ഷ്യം ഉ​ട​മ​യാ​ണ് ദീ​പ​ക്. പൗ​രി ഗ​ർ​വാ​ളി​ലെ കോ​ട്ദ്വാ​ർ ന​ഗ​ര​ത്തി​ലെ ബാ​ബാ ഡ്ര​സ് എ​ന്ന തു​ണി​ക്ക​ട​യ്ക്കു മു​ന്നി​ൽ ക​ഴി​ഞ്ഞ ജ​നു​വ​രി 26നാ​യി​രു​ന്നു നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ.

30 വ​ർ​ഷ​മാ​യ പേ​ര്
ബാ​ബാ സ്കൂ​ൾ ഡ്ര​സ് എ​ന്ന പേ​രി​ൽ 30 വ​ർ​ഷ​മാ​യി ക​ട പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ബാ​ബ എ​ന്ന പേ​രു ചേ​ർ​ത്ത ക​ട​ക​ൾ വേ​റെ​യും ആ ​ന​ഗ​ര​ത്തി​ലു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, ര​ണ്ടു മാ​സം മു​ന്പ് ഒ​രു ക​ട​യു​ടെ പേ​രി​ലെ ബാ​ബ മാ​റ്റ​ണ​മെ​ന്ന് ഒ​രു സം​ഘം ബ​ജ്‌​രം​ഗ്ദ​ൾ പ്ര​വ​ർ‌​ത്ത​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു. കോ​ട്‌​ദ്വാ​റി​ലെ സി​ദ്ധ​ബ​ലി ബാ​ബ ഹ​നു​മാ​ൻ ക്ഷേ​ത്ര​ത്തി​ന്‍റെ പേ​രി​ന്‍റെ ഭാ​ഗ​മാ​ണ് ബാ​ബ എ​ന്നും അ​തി​നാ​ൽ ക​ട​യു​ടെ പേ​രി​ൽ​നി​ന്ന് ഇ​തു​മാ​റ്റ​ണ​മെ​ന്നു​മാ​യി​രു​ന്നു ഇ​വ​രു​ടെ ആ​വ​ശ്യം. ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച് ര​ണ്ടു ത​വ​ണ പ്ര​വ​ർ​ത്ത​ക​ർ എ​ത്തി ബ​ഹ​ളം കൂ​ട്ടി​യി​രു​ന്നു. 70 വ​യ​സു​ള്ള വ​ക്കീ​ൽ അ​ഹ​മ്മ​ദ് ആ​യി​രു​ന്നു ക​ട​യു​ടെ ഉ​ട​മ​സ്ഥ​ൻ.

റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ വീ​ണ്ടും നാ​ൽ​പ​തോ​ളം പേ​രെ​ത്തി ക​ട​യു​ടെ മു​ന്നി​ൽ ബ​ഹ​ളം​കൂ​ട്ടി. ഈ ​സ​മ​യം സു​ഹൃ​ത്തി​നൊ​പ്പം സ​മീ​പ​ത്തെ ക​ട​യി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്നു ദീ​പ​ക് കു​മാ​ർ. ബ​ഹ​ളം കേ​ട്ട് എ​ന്താ​ണെ​ന്ന് അ​ദ്ദേ​ഹ​മെ​ത്തി അ​ന്വേ​ഷി​ച്ചു. നീ ​ഇ​തി​ൽ ഇ​ട​പെ​ടേ​ണ്ടെ​ന്നു പ​റ​ഞ്ഞു പ്ര​വ​ർ​ത്ത​ക​ർ താ​ക്കീ​ത് ന​ൽ​കി. എ​ന്നാ​ൽ, പി​ന്മാ​റാ​ൻ ത​യാ​റാ​കാ​തി​രു​ന്ന ദീ​പ​ക് മ​റ്റു​ള്ള​വ​ർ​ക്കു ബാ​ബ എ​ന്നു ചേ​ർ​ക്കാ​മെ​ങ്കി​ൽ വ​ക്കീ​ൽ അ​ഹ​മ്മ​ദ് ഇ​ട്ടാ​ൽ എ​ന്താ കു​ഴ​പ്പ​മെ​ന്നു ചോ​ദി​ച്ചു. അ​വ​ർ ഹി​ന്ദു​ക്ക​ളാ​ണെ​ന്നാ​യി​രു​ന്നു സം​ഘ​ത്തി​ലു​ള്ള​വ​രു​ടെ മ​റു​പ​ടി.

എ​ല്ലാ​വ​രും ഒ​രു​പോ​ലെ
70 വ​യ​സു​ള്ള വ​യോ​ധി​ക​നോ​ടാ​ണ് അ​വ​രു​ടെ അ​തി​ക്ര​മം. പ്രാ​യ​മു​ള്ള ആ​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്ത​രു​തെ​ന്നും ഞാ​ൻ അ​വ​രോ​ടു പ​റ​ഞ്ഞു. അ​പ്പോ​ഴാ​ണ് അ​വ​ർ എ​ന്‍റെ പേ​രു ചോ​ദി​ച്ച​ത്. രോ​ഷം​കൊ​ണ്ട് മു​ഹ​മ്മ​ദ് ദീ​പ​ക് എ​ന്നു പ​റ​യാ​നാ​യി​രു​ന്നു നാ​വി​ൽ വ​ന്ന​ത്, ഞാ​ന​തു പ​റ​ഞ്ഞു. ഞാ​നൊ​രു ഇ​ന്ത്യ​ക്കാ​ര​നാ​ണെ​ന്നും എ​ല്ലാ മ​നു​ഷ്യ​രു​ടെ നി​യ​മ​ത്തി​ൽ മു​ന്നി​ൽ ഒ​രു പോ​ലെ​യാ​ണെ​ന്നു കാ​ണി​ക്കാ​നു​മാ​ണ് ശ്ര​മി​ച്ച​തെ​ന്നും ദീ​പ​ക് മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. ഇ​തി​നു പി​ന്നാ​ലെ അ​ക്ര​മി​സം​ഘം പി​ന്തി​രി​ഞ്ഞെ​ങ്കി​ലും പി​ന്നീ​ട് വ​ലി​യൊ​രു സം​ഘം തി​രി​ച്ചെ​ത്തി കോ​ട്‌​ദ്വാ​റി​ലെ പാ​ർ​ക്കി​ൽ സം​ഘ​ടി​ച്ചു ദീ​പ​ക്കി​നെ​തി​രേ മു​ദ്രാ​വാ​ക്യം വി​ളി തു​ട​ങ്ങി.

ത​ന്‍റെ കു​ടും​ബ​ത്തി​നെ​തി​രേ​യും ഭീ​ഷ​ണി​യു​ണ്ടാ​യ​താ​യി ദീ​പ​ക് പ​റ​യു​ന്നു. പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ടെ​ന്നും തെ​റ്റ് ചെ​യ്ത​താ​യി തോ​ന്നു​ന്നി​ല്ലെ​ന്നും അ​തി​നാ​ൽ നി​ല​പാ​ടി​ൽ​നി​ന്നു പി​ന്നോ​ട്ടു​പോ​കി​ല്ലെ​ന്നും ദീ​പ​ക് പ​റ​ഞ്ഞു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വ​ക്കീ​ൽ അ​ഹ​മ്മ​ദി​ന്‍റെ പ​രാ​തി​യി​ൽ സ​മ​രം ന​ട​ത്തി​യ​വ​ർ​ക്കെ​തി​രേ​യും ബ​ജ്‌​രം​ഗ് ദ​ൾ പ്ര​വ​ർ​ത്ത​ക​രു​ടെ പ​രാ​തി​യി​ൽ ദീ​പ​ക്കി​നെ​തി​രേ​യും കേ​സെ​ടു​ത്ത​ത്.