ഉഷയുടെ ശസ്ത്രക്രിയ പൂർത്തിയായി, ആരോ​ഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ, ആർട്ടറി ഫോർസെപ്സ് ഉപകരണം പുറത്തെടുത്തു

ഉഷയുടെ ശസ്ത്രക്രിയ പൂർത്തിയായി, ആരോ​ഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ, ആർട്ടറി ഫോർസെപ്സ് ഉപകരണം പുറത്തെടുത്തു

കൊച്ചി: വണ്ടാനം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ പിഴവിനെ തുടർന്ന് വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ ഉഷ ജോസഫ് കുട്ടിയുടെ ശസ്‌ത്രക്രിയ പൂർത്തിയായി. കൊച്ചി അമൃത ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിൽ ഉപകരണം പുറത്തെടുത്തു. ഉഷയുടെ ആരോ​ഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു. ഉഷയുടെ ശരീരത്തിൽ നിന്നും ആർട്ടറി ഫോർസെപ്സ് (Artery forceps) എന്ന ശസ്ത്രക്രിയാ ഉപകരണമാണ് പുറത്തെടുത്തത്.