നി​യ​മ​സ​ഭ​യി​ല്‍ നാ​ട​കീ​യ രം​ഗ​ങ്ങ​ൾ, സം​ഘ​ർ​ഷം; സ്പീ​ക്ക​ര്‍ മു​ന്‍​കൈ​യെ​ടു​ത്ത് പ്ര​തി​പ​ക്ഷ​ത്തെ ഭ​ര​ണ​ഘ​ട​ന പ​ഠി​പ്പി​ക്ക​ണ​മെ​ന്ന് മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി


നി​യ​മ​സ​ഭ​യി​ല്‍ നാ​ട​കീ​യ രം​ഗ​ങ്ങ​ൾ, സം​ഘ​ർ​ഷം; സ്പീ​ക്ക​ര്‍ മു​ന്‍​കൈ​യെ​ടു​ത്ത് പ്ര​തി​പ​ക്ഷ​ത്തെ ഭ​ര​ണ​ഘ​ട​ന പ​ഠി​പ്പി​ക്ക​ണ​മെ​ന്ന് മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി


തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​ക്കേ​സ് നി​യ​മ​സ​ഭ​യി​ല്‍ ഉ​ന്ന​യി​ച്ച് പ്ര​തി​പ​ക്ഷം. സ​മ​രം ക​ടു​പ്പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു​വെ​ന്നും ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും സ​ഭാ ന​ട​പ​ടി​ക​ളോ​ടു സ​ഹ​ക​രി​ക്കി​ല്ലെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ പ​റ​ഞ്ഞു.

മു​ദ്രാ​വാ​ക്യം വി​ളി​ക​ളോ​ടെ പ്ല​ക്കാ​ര്‍​ഡു​ക​ളും ബാ​ന​റു​ക​ളു​മാ​യി പ്ര​തി​പ​ക്ഷം ന​ടു​ത്ത​ള​ത്തി​ലി​റ .സ്പീ​ക്ക​റു​ടെ ഡ​യ​സി​ന് മു​ന്നി​ലെ​ത്തി പ്ര​തി​ഷേ​ധി​ച്ചു. സ്വ​ര്‍​ണം​ക​ട്ട​ത് ആ​ര​പ്പാ എ​ന്ന ബാ​ന​റു​മാ​യാ​ണ് പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം. ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​ക്കേ​സി​ലെ പ്ര​തി​ക​ള്‍ ജാ​മ്യം നേ​ടി പു​റ​ത്തി​റ​ങ്ങു​ക​യാ​ണെ​ന്നും എ​സ്‌​ഐ​ടി നോ​ക്കു​കു​ത്തി​യാ​യി മാ​റി​യെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ ആ​രോ​പി​ച്ചു.

കേ​സ​ന്വേ​ഷ​ണ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ഇ​ട​പെ​ടു​ന്നു​വെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു. എ​സ്‌​ഐ​ടി സ​മ​യ​ബ​ന്ധി​ത​മാ​യി കു​റ്റ​പ​ത്രം ന​ല്‍​കാ​ത്ത​തി​നാ​ലാ​ണ് പ്ര​തി​ക​ള്‍ ജാ​മ്യം നേ​ടി പു​റ​ത്തി​റ​ങ്ങു​ന്ന​ത്. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യും ഇ​ക്ക​ണ​ക്കി​നാ​ണെ​ങ്കി​ല്‍ ഉ​ട​ന്‍ പു​റ​ത്തി​റ​ങ്ങു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് എ​സ്‌​ഐ​ടി​ക്ക് മേ​ല്‍ സ​മ്മ​ര്‍​ദം ചെ​ലു​ത്തു​ന്ന​തു​കൊ​ണ്ടാ​ണ് കു​റ്റ​പ​ത്രം ന​ല്‍​കാ​ൻ വൈ​കു​ന്ന​തെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ആ​രോ​പി​ച്ചു.

സ്വ​ര്‍​ണ​ക്കേ​സ് അ​ട്ടി​മ​റി​ക്കാ​നാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ശ്ര​മി​ക്കു​ന്ന​തെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു. സ്വ​ര്‍​ണം ക​ട്ട​ത് ആ​ര​പ്പാ എ​ന്ന പാ​ര​ഡി​പാ​ട്ട് പാ​ടി​യാ​ണ് പ്ര​തി​പ​ക്ഷം സ​മ​രം തു​ട​ങ്ങി​യ​ത്. പ്ര​തി​പ​ക്ഷ​ത്തി​നെ​തി​രേ ഭ​ര​ണ​പ​ക്ഷ​വും രം​ഗ​ത്തു​വ​ന്ന​തോ​ടെ നി​യ​മ​സ​ഭ പ്ര​ക്ഷു​ബ്ധ​മാ​യി. ഇ​തോ​ടെ ചോ​ദ്യോ​ത്ത​ര​വേ​ള ത​ട​സ​പ്പെ​ട്ടു. പ്ര​തി​പ​ക്ഷ​ത്തി​നെ​തി​രെ മ​ന്ത്രി​മാ​രാ​യ എം.​ബി. രാ​ജേ​ഷും വി.​ശി​വ​ന്‍​കു​ട്ടി​യും രം​ഗ​ത്തെ​ത്തി.

പ്ര​തി​പ​ക്ഷം ന​ട​ത്തു​ന്ന​ത് ജ​നാ​ധി​പ​ത്യ​ത്തോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്ന് മ​ന്ത്രി എം.​ബി. രാ​ജേ​ഷ് പ​റ​ഞ്ഞു. പ്ര​തി​പ​ക്ഷ​ത്തി​ന് വി​ഷ​യ​ദാ​രി​ദ്ര്യ​മാ​ണെ​ന്നും കോ​ട​തി​യി​ല്‍ നി​ന്ന് ഓ​രോ ദി​വ​സ​വും പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ക​ര​ണ​ക്കു​റ്റി​ക്ക് അ​ടി​കി​ട്ടി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി എം.​ബി. രാ​ജേ​ഷ് പ​റ​ഞ്ഞു.

സ്പീ​ക്ക​ര്‍ മു​ന്‍​കൈ​യെ​ടു​ത്ത് പ്ര​തി​പ​ക്ഷ​ത്തെ ഭ​ര​ണ​ഘ​ട​ന പ​ഠി​പ്പി​ക്ക​ണ​മെ​ന്ന് മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി പ​റ​ഞ്ഞു. സ്വ​ര്‍​ണം ക​ട്ട​ത് ആ​ര​പ്പ എ​ന്ന പാ​ട്ട് മാ​റ്റി​യാ​ണു പാ​ടേ​ണ്ട​തെ​ന്ന് ശി​വ​ന്‍​കു​ട്ടി പ​റ​ഞ്ഞു. സോ​ണി​യാ​ഗാ​ന്ധി​ക്കെ​തി​രെ ഇ​ന്നും വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ചു ശി​വ​ന്‍​കു​ട്ടി​യും പാ​ട്ടു​പാ​ടി. പ്ര​തി​പ​ക്ഷം ക​വ​ല​ച​ട്ട​മ്പി​ക​ളാ​ണോ​യെ​ന്ന് ഭ​ര​ണ​പ​ക്ഷ​ത്തെ ഡി.​കെ. മു​ര​ളി ചോ​ദി​ക്കു​ക​യും വി​മ​ര്‍​ശി​ക്കു​ക​യും ചെ​യ്തു.

പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ളാ​യ അ​ന്‍​വ​ര്‍​സാ​ദ​ത്തും സ​നീ​ഷ്‌​കു​മാ​ര്‍ ജോ​സ​ഫും സ്പീ​ക്ക​റു​ടെ ഡ​യ​സി​ലേ​ക്ക് ക​ട​ക്കാ​ന്‍ ശ്ര​മി​ച്ചു. ഇ​തി​നെ വാ​ച്ച് ആ​ൻ​ഡ് വാ​ര്‍​ഡ് ത​ട​ഞ്ഞു. ഇ​തേ​ത്തു​ട​ര്‍​ന്ന് കു​റ​ച്ചു​നേ​ര​ത്തേ​ക്ക് സ​ഭ നി​ര്‍​ത്തി​വ​ച്ച ശേ​ഷം സ്പീ​ക്ക​ര്‍ എ.​എ​ന്‍.​ഷം​സീ​ര്‍ ഇ​രി​പ്പി​ട​ത്തി​ല്‍​നി​ന്ന് എ​ഴു​ന്നേ​റ്റു​പോ​യി.

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​ക്കേ​സി​ല്‍ ദേ​വ​സ്വം മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ എം​എ​ല്‍​എ മാ​രാ​യ ഐ.​സി. ബാ​ല​കൃ​ഷ്ണ​നും എ.​കെ. അ​ഷ​റ​ഫും നി​യ​മ​സ​ഭ വ​ള​പ്പി​ല്‍ ഇ​ന്നും സ​ത്യ​ഗ്ര​ഹം തു​ട​രു​ക​യാ​ണ്. ഏ​റെ നേ​ര​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം സ​ഭ വീ​ണ്ടും സ​മ്മേ​ളി​ച്ച​പ്പോ​ഴും പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം തു​ട​ങ്ങി.

മ​ന്ത്രി പി.​രാ​ജീ​വി​നോ​ടു വി​ഷ​യ​ത്തി​ല്‍ മ​റു​പ​ടി ന​ല്‍​കാ​ന്‍ സ്പീ​ക്ക​ര്‍ നി​ര്‍​ദേ​ശി​ച്ചു. ഡ​യ​സി​ല്‍ ക​യ​റാ​ന്‍ ശ്ര​മി​ക്കു​ന്ന പ്ര​തി​പ​ക്ഷ ന​ട​പ​ടി​യെ സ്പീ​ക്ക​ര്‍ വി​മ​ര്‍​ശി​ച്ചു. ഇ​തി​നി​ടെ വാ​ച്ച് ആ​ൻ​ഡ് വാ​ര്‍​ഡ് ബാ​ന​റു​ക​ളും പ്ല​ക്കാ​ര്‍​ഡു​ക​ളും ബ​ലം പ്ര​യോ​ഗി​ച്ച് പി​ടി​ച്ചു​വാ​ങ്ങാ​ന്‍ ശ്ര​മി​ച്ചു.

ഇ​തേ​ത്തു​ട​ര്‍​ന്ന് അ​ന്‍​വ​ര്‍ സാ​ദ​ത്തും മാ​ത്യു കു​ഴ​ല്‍​നാ​ട​നും സ്പീ​ക്ക​റു​ടെ ഡ​യ​സി​ലേ​ക്കു ക​യ​റാ​ന്‍ ശ്ര​മി​ച്ചു. വാ​ച്ച് ആ​ൻ​ഡ് വാ​ര്‍​ഡി​നോ​ട് പി​ന്‍​മാ​റാ​ന്‍ സ്പീ​ക്ക​ര്‍ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ര​ണ്ടാ​മ​തും സ​ഭ നി​ര്‍​ത്തി​വ​ച്ചു.​ടി