വാടക കുടിശ്ശിക നല്‍കിയില്ല; കേരള ബ്ലാസ്റ്റേഴ്‌സിന്റെ വാര്‍ത്താസമ്മേളനം തടഞ്ഞ് GCDA

കൊച്ചി: വാടക കുടിശ്ശിക നൽകാതെ വാർത്താ സമ്മേളനം നടത്താനുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്റെ ശ്രമം തടഞ്ഞ് ജിസിഡിഎ. വാർത്താസമ്മേളനം നടത്താൽ അനുമതിയില്ലെന്ന് സ്റ്റേഡിയം സുരക്ഷാ വിഭാഗം അറിയിച്ചു. കുടിശിക നൽകിയിതിന് ശേഷം വാർത്താസമ്മേളനം നടത്തിയാൽ മതിയെന്നാണ് ജിസിഡിഎ വ്യക്തമാക്കുന്നത്. വാടക കരാർ സംബന്ധിച്ച് അന്തിമതീരുമാനം ആയിട്ടില്ലെന്നാണ് വിശദീകരണം.
ഇത്തവണത്തെ ഇന്ത്യൻ സൂപ്പർ ലീഗിൽ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോം മാച്ച് നടക്കാനാരിക്കെയാണ് ഇന്ന് വാർത്താസമ്മേളനം തീരുമാനിച്ചിരുന്നത്. ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ദവീദ് കറ്റാലയും ഒരു താരവും ചേർന്നാണ് വാർത്താസമ്മേളനം നടത്താനിരുന്നത്.
വാടകയുമായി ബന്ധപ്പെട്ട് തീരുമാനത്തിലെത്താതിനാൽ ബ്ലാസ്റ്റേഴ്‌സ് കൊച്ചി ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേിയത്തിൽനിന്നും ഹോം ഗ്രൗണ്ട് മാറ്റുന്നതടക്കം ചർച്ചയായിരുന്നു. ഹോം മത്സരങ്ങൾ കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലേക്ക് മാറ്റാനായിരുന്നു ആലോചനയെങ്കിലും സൗകര്യക്കുറവിനാൽ വീണ്ടും കൊച്ചിയിൽ തുടരാൻ തീരുമാനിക്കുകയായിരുന്നു. നാളെ വൈകീട്ടാണ് ആദ്യം ഹോം മാച്ച് നടക്കാൻ പോകുന്നത് അതിന് മുമ്പായി പ്രശ്‌നം പരിഹരിക്കുമെന്നാണ് പ്രതീക്ഷ. ബ്ലാസ്റ്റേഴ്‌സ് അധികൃതരും ജിസിഡിഎ അധികൃതരും തമ്മിൽ ചർച്ച നടക്കുന്നുണ്ട്.
