നി​ല​വി​ലെ ഊ​ര്‍​ജ പ്ര​തി​സ​ന്ധി 1970 ക​ളി​ലെ എ​ണ്ണ പ്ര​തി​സ​ന്ധി​യേ​ക്കാ​ള്‍ ഭീ​ക​ര​മെ​ന്ന് ഊ​ര്‍​ജ ഏ​ജ​ന്‍​സി

നി​ല​വി​ലെ ഊ​ര്‍​ജ പ്ര​തി​സ​ന്ധി 1970 ക​ളി​ലെ എ​ണ്ണ പ്ര​തി​സ​ന്ധി​യേ​ക്കാ​ള്‍ ഭീ​ക​ര​മെ​ന്ന് ഊ​ര്‍​ജ ഏ​ജ​ന്‍​സി


ന്യൂ​ഡ​ൽ​ഹി: എ​ണ്ണ ല​ഭ്യ​ത​യ്‌​ക്കൊ​പ്പം ഇ​ന്ത്യ നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ് പാ​ച​ക​വാ​ത​ക​ത്തി​ന്‍റെ ക​ടു​ത്ത ക്ഷാ​മം. യു​ദ്ധം കാ​ര​ണം ഇ​റ​ക്കു​മ​തി നി​ല​ച്ച​തോ​ടെ രാ​ജ്യ​ത്തെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും ഇ​ത് പ്ര​തി​ഫ​ലനമുണ്ട്.

നി​ല​വി​ലെ ഊ​ര്‍​ജ പ്ര​തി​സ​ന്ധി 1970ക​ളി​ലെ എ​ണ്ണ പ്ര​തി​സ​ന്ധി​യേ​ക്കാ​ള്‍ ഭീ​ക​ര​മാ​ണെ​ന്ന് രാ​ജ്യാ​ന്ത​ര ഊ​ര്‍​ജ ഏ​ജ​ന്‍​സി മേ​ധാ​വി മു​ന്ന​റി​യി​പ്പ് ന​ല്‍​കി​. ഇ​റാ​ന്‍- ഇ​സ്ര​യേ​ല്‍ യു​ദ്ധം മൂ​ലം ഹോ​ര്‍​മു​സ് ക​ട​ലി​ടു​ക്ക് വ​ഴി​യു​ള്ള എ​ണ്ണ നീ​ക്കം ത​ട​സ​പ്പെ​ട്ട​ത് ഇ​ന്ത്യ​യെ വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​യ​ല്‍​രാ​ജ്യം കൂ​ടി​യാ​യ ഇ​റാ​നി​ല്‍ നി​ന്ന് എ​ണ്ണ​യും പാ​ച​ക​വാ​ത​ക​വും വേ​ഗ​ത്തി​ല്‍ എ​ത്തി​ക്കാ​ന്‍ നീ​ക്കം ന​ട​ക്കു​ക​യാ​ണ്