തലശ്ശേരി: ഐ സി ഐ സി ഐ ഫൌണ്ടേഷന്റെ സി എസ് ആർ പദ്ധതി യുടെ ഭാഗമായി മലബാർ കാൻസർ സെന്ററി നു നൽകിയ ഓട്ടോമേറ്റഡ് ടിഷ്യൂ പ്രോസസറിന്റെയും ഓട്ടോമേറ്റഡ് സ്ലൈഡ് സ്റ്റെയ്നറിന്റെയും ഔപചാരികമായ കൈമാറ്റം സെന്ററിന്റെ അക്കാദമിക് സെമിനാർ ഹാളിൽ നടന്ന ചടങ്ങിൽ ഡയറക്ടർ ഡോ: സതീശൻ ബി ക്കു നൽകി ഐ സി ഐ സി ഐ ബാങ്ക് കോഴിക്കോട് സോണൽ ഹെഡ് .ജെറി ഐപ്പ് നിർവ്വഹിച്ചു.
ഐ സി ഐ സി ഐ ഫൌണ്ടേഷന്റെ കേരളം തമിഴ്നാട് പ്രൊജക്റ്റ് മാനേജർ സജിത്ത് വി എസ്, ഗവണ്മെന്റ് ആൻഡ് ഇൻസ്റ്റിട്യുഷണൽ ബാങ്കിങ് സോണൽ ഹെഡ് റെക്സ് ബോബ് അരുൺ, ഡോ:സംഗീതാ കെ നയനാർ ഡോ: സിതാര അരവിന്ദ്, . അനിത ടി എന്നിവർ സംസാരിച്ചു.

